News Beyond Headlines

15 Monday
June

എറണാകുളം – കായംകുളം പാസഞ്ചര്‍ 25ന് പുനരാരംഭിക്കും

എറണാകുളം-കായംകുളം പാസഞ്ചര്‍ സര്‍വീസ് 25ന് പുനരാരംഭിക്കും. അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷലായി സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ എല്ലാ ദിവസവും വൈകിട്ട് 6ന് എറണാകുളത്തുനിന്നു പുറപ്പെട്ടു രാത്രി 8.50ന് കായംകുളത്ത് എത്തും. കായംകുളത്തുനിന്നു രാവിലെ 8.50ന് പുറപ്പെട്ടു പകല്‍ 11.30ന് എറണാകുളത്ത് എത്തും. എഴുപുന്ന, തിരുവിഴ, കരുവാറ്റ സ്റ്റേഷനുകളില്‍ ഹാള്‍ട്ട് ഏജന്റുമാരെ നിയമിക്കുന്ന മുറയ്ക്കു സ്റ്റോപ്പ് അനുവദിക്കും. 16 കോച്ചുകളാണു ട്രെയിനിലുണ്ടാകുക. കോവിഡിന്റെ പേരില്‍ നിര്‍ത്തലാക്കിയ സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു യാത്രക്കാര്‍ ഏറെ നാളായി നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുകയായിരുന്നു. വൈകിട്ട് 5.25ന് ജനശതാബ്ദി പോയി കഴിഞ്ഞാല്‍ ആലപ്പുഴ ഭാഗത്തേക്കു എറണാകുളത്തുനിന്നു ട്രെയിനില്ലാത്തതു മൂലം സ്ഥിരം യാത്രക്കാരുള്‍പ്പെടെ വലിയ ദുരിതമാണു നേരിട്ടിരുന്നത്. പാസഞ്ചര്‍ എക്‌സ്പ്രസായി പുനഃസ്ഥാപിക്കുമ്പോള്‍ സീസണ്‍ടിക്കറ്റ് യാത്രക്കാര്‍ക്കു നിരക്കില്‍ വ്യത്യാസമില്ലെങ്കിലും സാധാരണ യാത്രക്കാര്‍ എക്‌സ്പ്രസ് നിരക്കു നല്‍കണം. രാത്രി 8.50ന് കായംകുളത്തു എത്തിച്ചേരുന്നതിനാല്‍ തുടര്‍ യാത്രയ്ക്കു കായംകുളം റെയില്‍വേ സ്റ്റേഷനില്‍നിന്നു കെപി റോഡ് വഴിയും ഓച്ചിറ ഭാഗത്തേക്കും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തണമെന്ന ആവശ്യവും ശക്തമാണ്. കോവിഡിനു മുന്‍പു ബസുകള്‍ സ്റ്റേഷനു മുന്നിലുള്ള ബസ് സ്റ്റാന്‍ഡ് വഴി സര്‍വീസ് നടത്തിയിരുന്നെങ്കിലും ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വച്ചതോടെ സ്റ്റേഷനില്‍ പോകുന്നുണ്ടായിരുന്നില്ല. സര്‍വീസുകള്‍ പുനരാരംഭിച്ച ഘട്ടത്തില്‍ ബസുകള്‍ പഴയ പോലെ സ്റ്റേഷന്‍ വഴിയാക്കണമെന്നു യാത്രക്കാര്‍ പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....