News Beyond Headlines

29 Monday
December

ആദ്യം അപകടം, കാറില്‍ ആയുധങ്ങളും കഞ്ചാവും സ്വര്‍ണവും; പിടികൂടിയത് പോലീസ് ജീപ്പ് കുറുകെയിട്ട്

ചേര്‍പ്പ്: ആയുധങ്ങളും കഞ്ചാവും സ്വര്‍ണവുമായി പാഞ്ഞ കാറിലെ യാത്രക്കാരെ പോലീസ് വാഹനം കുറുകെയിട്ട് പിടികൂടി. കോട്ടയം സ്വദേശികളായ നിഖില്‍, അലക്സ്, ലിബിന്‍, വിബിന്‍, നിക്കോളാസ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒട്ടേറെ കേസുകളില്‍ പ്രതികളാണിവരെന്ന് പറയുന്നു. പോലീസ് ജീപ്പില്‍ കാര്‍ ഇടിച്ചു നിന്നതിനെത്തുടര്‍ന്ന് എസ്.ഐ. ഉള്‍പ്പെടെ മൂന്നു പോലീസുദ്യോഗസ്ഥര്‍ക്കും രണ്ടുപ്രതികള്‍ക്കും പരിക്കേറ്റു. വെങ്ങിണിശ്ശേരിയില്‍ ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് ആക്ഷന്‍ സിനിമയിലേതുപോലുള്ള രംഗങ്ങള്‍ക്ക് തുടക്കമായത്. പാലയ്ക്കല്‍ ഭാഗത്തേക്ക് വന്ന കാര്‍ ലോറിയില്‍ ഇടിച്ച് മുന്‍ഭാഗം തകര്‍ന്നിട്ടും പരാതിയില്ലെന്നറിയിച്ച് കാര്‍യാത്രക്കാരായ നാലുപേര്‍ പിന്നാലെ വന്ന മറ്റൊരു കാറില്‍ കയറിപ്പോയി. തുരുമ്പുപിടിച്ച വലിയൊരു വാള്‍ നാട്ടുകാര്‍ ഡിക്കിയില്‍ക്കണ്ടു. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വാഹനം കുറുകേയിട്ട് പോലീസ് നീക്കം പോലീസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും അപകടത്തില്‍പ്പെട്ട കാര്‍ കൊല്ലം സ്വദേശിയുടെ പേരിലാണെന്ന് തിരിച്ചറിയുകയും ചെയ്തു. പ്രദേശത്തെ സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളില്‍നിന്ന് അപകടത്തില്‍പ്പെട്ടവര്‍ രക്ഷപ്പെട്ട കാറേതെന്നും മനസ്സിലാക്കി. കാറിന്റെ നമ്പര്‍ വ്യാജമാണെന്നും തിരിച്ചറിഞ്ഞു. ചേര്‍പ്പ് മേഖലയില്‍ രണ്ടുപേര്‍ കുറച്ചുനാളായി ഉപയോഗിക്കുന്നതാണ് ആദ്യം അപകടത്തില്‍പ്പെട്ട കാറെന്ന് സൂചന ലഭിച്ചു. പോലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടര്‍ന്നു. പ്രതികള്‍ രക്ഷപ്പെട്ട കാര്‍ ഉച്ചതിരിഞ്ഞ് മൂന്നേമുക്കാലിന് ചൊവ്വൂര്‍ മഹാലക്ഷ്മി ക്ഷേത്രം വഴിയില്‍നിന്ന് തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ കയറിയത് കണ്ട പോലീസ് മറ്റ് പോലീസ് സംഘങ്ങള്‍ക്ക് നിര്‍ദേശംനല്‍കി. റോഡുപണി നടക്കുന്നതിനാല്‍ തൃശ്ശൂര്‍ ഭാഗത്തേക്ക് ഒറ്റവരി ഗതാഗതമായിട്ടും അത് ലംഘിച്ചായിരുന്നു പ്രതികള്‍ കാറോടിച്ചത്. ചൊവ്വൂര്‍ പാമ്പാംതോട് ഭാഗത്ത് പോലീസ് ജീപ്പ് കണ്ടയുടന്‍ ഇവര്‍ റോഡുപണി നടക്കുന്ന ഭാഗത്തേക്ക് കാര്‍ ഇറക്കി അതിവേഗം ഓടിച്ചുപോയി. കാര്‍ തടയാന്‍ പോലീസ് ജീപ്പ് റോഡിനു കുറുകേയിട്ടതോടെ രണ്ടുവാഹനങ്ങളും കൂട്ടിയിടിച്ചു. കാറില്‍ എയര്‍ബാഗുള്ളതിനാല്‍ മുന്‍ഭാഗത്ത് ഇരുന്നവര്‍ക്ക് പരിക്കേറ്റില്ല. എന്നാല്‍, ഒരു പ്രതിക്ക് പുറത്തേക്ക് ഇറങ്ങാനായില്ല. പുറത്തിറങ്ങിയതില്‍ രണ്ടുപേരെ പോലീസ് കീഴടക്കി. വിബിന്‍, നിക്കോളാസ് എന്നിവര്‍ സമീപത്തെ കുളത്തിന്റെ മതില്‍ചാടി ചൊവ്വൂര്‍, പാറക്കോവില്‍ വഴി തിരുവുള്ളക്കാവ് വരെയെത്തിയെങ്കിലും നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി. റോഡരികില്‍, കൈയില്‍ വിലങ്ങണിയിച്ച പ്രതികളില്‍ ഒരാള്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന അഞ്ച് സ്വര്‍ണവളകള്‍ എല്ലാവരും നോക്കിനില്‍ക്കെ ഒളപ്പിക്കാന്‍ ശ്രമം നടത്തി. പോലീസ് അവ കണ്ടെടുത്തു. 30,000 രൂപയും ഇവരില്‍നിന്ന് കണ്ടെടുത്തു. എസ്.ഐ. ജെ. ജെയ്സണ്‍, ജെ.എസ്.ഐ. അരുണ്‍, സി.പി.ഒ. ഷാനി, പ്രതികളായ നിഖില്‍, അലക്സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെങ്ങിണിശ്ശേരിയിലെത്തിയത് കൊല നടത്താനെന്ന് സൂചന ചേര്‍പ്പ്: രണ്ടു കാറുകളില്‍ മാരകായുധങ്ങളുമായി പ്രതികള്‍ വെങ്ങിണിശ്ശേരിയിലെത്തിയത് കൊല നടത്താനെന്ന് സൂചന. മയക്കുമരുന്ന് ഇടപാടില്‍ കുറച്ചുനാള്‍ മുമ്പ് അറസ്റ്റിലായ വെങ്ങിണിശ്ശേരി സ്വദേശിയായ പ്രതിയെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് കരുതുന്നു. ഇയാളെ തിരയുന്ന സമയത്തായിരുന്നു അപകടം. രണ്ട് കാറുകളിലായി വലുതും ചെറുതുമായ എട്ട് വടിവാളുകള്‍, കത്തി, കഞ്ചാവ്, സ്വര്‍ണം, പണം എന്നിവയുണ്ടായിരുന്നു. ആളുകളെത്തുംമുമ്പേ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരമാവധി സാധനങ്ങള്‍ രണ്ടാമത്തെ കാറിലേക്ക് മാറ്റിയെങ്കിലും നല്ല നീളമുള്ള വാള്‍ മാറ്റാനായില്ല. മയക്കുമരുന്ന് കച്ചവടം, മോഷണം, വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതികളായ ചൊവ്വൂര്‍ സ്വദേശികളാണ് ഇതിന് നേതൃത്വമെന്നും പോലീസ് സംശയിക്കുന്നു. ചൊവ്വൂരില്‍ കുറച്ചുദിവസമായി ഈ കാറുകളില്‍ പ്രതികളെ കണ്ടതായി നാട്ടുകാര്‍ പോലീസിന് സൂചന നല്‍കിയിട്ടുണ്ട്. പ്രതികളെ എളുപ്പം കണ്ടെത്താനായതും ഇതുമൂലമാണ്. ചൊവ്വൂരിലെ ഈ രണ്ടുപേരും ഒളിവിലാണ്. കുടുക്കിയത് പോലീസിന്റെ മനോധൈര്യം... ചേര്‍പ്പ്: നിരവധി കേസുകളില്‍ പ്രതികളായ അഞ്ചുപേരെ മണിക്കൂറിനുള്ളില്‍ കുടുക്കിയ പോലീസിന്റെ മനോധൈര്യം ഒഴിവാക്കിയത് വലിയ ദുരന്തം. കഞ്ചാവിന്റെ ലഹരിയിലായിരുന്ന പ്രതികള്‍ അമിതവേഗത്തിലാണ് കാര്‍ ഓടിച്ചിരുന്നത്. പോലീസ് ജീപ്പിട്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ അമിതവേഗത്തിലുള്ള ഇവരുടെ കാര്‍ നിരവധി അപകടങ്ങള്‍ വരുത്തിവയ്ക്കുമായിരുന്നു. സി.പി.ഒ. ഷാനിയാണ് റോഡുപണി നടക്കുന്ന ഭാഗത്തേക്ക് ജീപ്പ് ചാടിച്ച്, പ്രതികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. ജീപ്പില്‍ ഉണ്ടായിരുന്ന എസ്.ഐ. അടക്കമുള്ളവര്‍ക്ക് പരിക്കുപറ്റിയിട്ടും അത് കണക്കാക്കാതെ അവര്‍ പ്രതികളെ കീഴടക്കി. രണ്ടുപേര്‍ പോലീസിനെ ആക്രമിച്ചു. അക്രമാസക്തരായ ഇവരെ ഏറെ പണിപ്പെട്ടാണ് പോലീസ് കീഴടക്കിയത്. കാറില്‍ പരിശോധന നടത്തുകയായിരുന്ന സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരുടെ കാര്‍ ആദ്യം കണ്ടത്. ഈ സംഘം പ്രതികള്‍ സഞ്ചരിച്ച കാറിനെ പിന്തുടരുന്നുണ്ടായിരുന്നു. പാലക്കാട്ട് നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍, വെങ്ങിണിശ്ശേരിയില്‍ മാരകായുധം ഉള്ള കാര്‍ കണ്ടത് ആളുകളില്‍ ഭീതിപരത്തി. പോലീസും വളരെ ഗൗരവത്തോടെയാണ് അന്വേഷണം നടത്തിയത്. രണ്ട് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ വിവിധ ടീമുകളായി പോലീസ് ജാഗ്രതയോടെ മേഖലയില്‍ തിരച്ചില്‍ നടത്തി. പിടിയിലായ പ്രതികളെ ചോദ്യംചെയ്തുവരുകയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....