നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ഇന്ന് വീണ്ടും വാദം തുടരും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്ത വിവരം ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും . നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തോട് വാദത്തിനിടയില്‍ കോടതി നിര്‍ദ്ധേശിച്ചിരുന്നു. കേസ് ഡയറി അടക്കമുള്ള ദിലീപിനെതിരെയുള്ള തെളിവുകള്‍ ഇന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. പ്രോസിക്യൂഷന്‍ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയാങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കത്തതിനാല്‍ ഇന്നും പ്രോസിക്യൂഷന്‍ വാദമായിരിക്കും ആദ്യം. പ്രോസിക്യൂഷന്‍ വാദങ്ങളും തെളിവുകളും പുതിയതല്ലെന്നും മുന്‍പ് ഉണ്ടായിരുന്നത് മാത്രമെന്നും പ്രതിഭാഗം ഇന്ന് മറുവാദം ഉന്നയിക്കും.കേസിലെ ചില തെളിവുകള്‍ പോലും കെട്ടിച്ചമച്ചതാണെന്ന് നേരത്തെ ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന പ്രോസിക്യൂഷന്‍ ആരോപണത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും പ്രോസിക്യൂഷന് ഇന്ന് കോടതിയെ അറിയിക്കേണ്ടി വരും. പ്രതികള്‍ തെളിവ് നശിപ്പിച്ചതായി കേസിന്റെ തുടരന്വേഷണത്തില്‍ കണ്ടെത്തിയെന്ന് അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്ത് തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയെന്നും ശരത്തിനെ പ്രതിചേര്‍ത്തെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....