News Beyond Headlines

28 Tuesday
April

ലക്ഷദ്വീപ് തീരത്തെ ഹെറോയിന്‍ വേട്ട; കന്യാകുമാരിയില്‍ വ്യാപക റെയ്ഡ്, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം

ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലില്‍ 1526 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കേന്ദ്ര ഏജന്‍സികള്‍. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ കന്യാകുമാരി, നാഗര്‍കോവില്‍ മേഖലകളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) വ്യാപകമായ റെയ്ഡ് നടത്തുകയാണ്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാണ് ഡി.ആര്‍.ഐ.യുടെ പരിശോധന. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളായ റോയും എന്‍.ഐ.എ.യും വിവരങ്ങള്‍ തേടിയിട്ടുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഡി.ആര്‍.ഐ.യും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രണ്ട് ബോട്ടുകളില്‍നിന്നായി 218 കിലോ ഹെറോയിന്‍ ലഹരിമരുന്ന് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന നാലുമലയാളികളടക്കം 20 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കോസ്റ്റ് ഗാര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ മണിക്കൂറുകളോളം ഇവരെ ചോദ്യംചെയ്തു. ഇരുപതുപേരെയും ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. തമിഴ്‌നാട്ടില്‍നിന്നുള്ള രണ്ട് ബോട്ടുകളാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് പിടികൂടിയത്. അഫ്ഗാനിസ്താനില്‍നിന്നുള്ള ഹെറോയിന്‍ പാകിസ്താനില്‍നിന്ന് പുറംകടലില്‍ എത്തിച്ചാണ് ബോട്ടുകളിലേക്കു മാറ്റിയതെന്നാണ് സംശയിക്കുന്നത്. കന്യാകുമാരിയായിരുന്നു ബോട്ടുകളുടെ ലക്ഷ്യമെന്നാണ് ചോദ്യംചെയ്യലില്‍നിന്നു വ്യക്തമായത്. പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ മീന്‍പിടിത്ത ബോട്ടുകളില്‍നിന്നാണ് ഹെറോയിന്‍ പായ്ക്കറ്റുകള്‍ ചാക്കില്‍ നിറച്ച് അറയില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഓരോ പായ്ക്കറ്റിലും ഓരോ കിലോ ഹെറോയിന്‍ ഉണ്ടായിരുന്നു. പുറംകടലില്‍ കപ്പലിലെത്തുന്ന ഹെറോയിന്‍ മീന്‍പിടിത്ത ബോട്ടിലേക്കുമാറ്റി തീരത്തെത്തിക്കാറുണ്ടെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു, എന്‍.ഐ.എ. ഏറ്റെടുത്തേക്കും കേസ് എന്‍.ഐ.എ. ഏറ്റെടുത്തേക്കും. പാകിസ്താനില്‍നിന്നാണ് ഹെറോയിന്റെ വരവെന്ന് സൂചന ലഭിച്ചതോടെ ആയുധക്കടത്തും സംശയിക്കുന്നു. മുമ്പ് ലക്ഷദ്വീപ് തീരത്തുനിന്നു മയക്കുമരുന്നിനൊപ്പം തോക്കുകളും പിടിച്ചെടുത്തിരുന്നു. ഈ കേസ് എന്‍.ഐ.എ. ഏറ്റെടുത്തിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....