News Beyond Headlines

22 Wednesday
April

‘കിരൺകുമാർ ദാക്ഷിണ്യം അര്‍ഹിക്കുന്നില്ല; ഭാര്യ ഭര്‍ത്താവിന്റെ കളിപ്പാവയല്ല’

വിസ്മയ സ്ത്രീധനപീഡനമരണക്കേസിൽ പ്രതി കിരൺകുമാർ ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായം. ജീവിതത്തില്‍ പ്രതീക്ഷയോടെ കയറിവന്ന പെണ്‍കുട്ടിയെ ഒരു ദയയുമില്ലാതെ ദ്രോഹിച്ചു. വിസ്മയയെ ദേഷ്യംപിടിപ്പിച്ചു മാനസികമായി ദ്രോഹിക്കാന്‍ കിരണ്‍ നിരന്തരം ശ്രമിച്ചു. വിലയില്ലാത്ത വസ്തുവാണോ താനെന്നു വിസ്മയ ചോദിച്ചത് സ്ത്രീധനപീഡനം മൂലമാണ്. ഭാര്യ ഭര്‍ത്താവിന്റെ കളിപ്പാവയല്ലെന്നും വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. രാജ്യം ഉറ്റുനോക്കിയ വിസ്മയ കേസിലെ ശിക്ഷ ഇങ്ങനെ സ്ത്രീധന പീഡന മരണം 304 (ബി) പ്രകാരം പത്തു വർഷം തടവ്. ആത്മഹത്യപ്രേരണ 306 പ്രകാരം ആറു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. 498 (എ) പ്രകാരം രണ്ടു വർഷം തടവും 50,000 രൂപ പിഴയും. സ്ത്രീധന നിരോധന നിയമം 3, 4 വകുപ്പുകൾ പ്രകാരം യഥാക്രമം ആറും ഒന്നു വർഷം തടവും 10 ലക്ഷവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധി. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധികമായി ജയിലിൽ കഴിയണം. പിഴത്തുകയിൽനിന്ന് 2 ലക്ഷം വിസ്മയയുടെ അമ്മയ്ക്കു നൽകണം. ശിക്ഷ വിധിക്കും മുൻപ് രൂക്ഷമായ വാദ പ്രതിവാദമാണ് കോടതിയിൽ നടന്നത് . അച്ഛന്റെയും അമ്മയുടെയും രോഗാവസ്ഥ കിരൺ കോടതിയെ നേരിട്ട് അറിയിച്ചു. ആത്മഹത്യയും കൊലപാതകവും ഒന്നായി കാണരുതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ അഭ്യർഥിച്ചു. സമാന സ്വഭാവമുള്ള സുപ്രീകോടതി വിധി പകർപ്പുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....