കോഴിക്കോട്: മെഡിക്കല്‍ കോളേജ് മായനാട് ഒഴുകരയിലെ അനാശാസ്യകേന്ദ്രത്തില്‍ അതിക്രമിച്ചുകയറി 17,000 രൂപയും മൊബൈല്‍ഫോണുകളും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചേവായൂര്‍ കാളാണ്ടിതാഴം കീഴ്മനതാഴത്തുവീട്ടില്‍ അരുണ്‍ദാസ് (28), ബേപ്പൂര്‍ മാളിയേക്കല്‍ പറമ്പില്‍ ഇസ്മായില്‍ (25), മുണ്ടിക്കല്‍താഴം തെക്കേമന ഇടത്തുപറമ്പില്‍ അമല്‍ എന്ന അപ്പു (22) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്‍, ഇന്‍സ്പെക്ടര്‍ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 21-ന് വൈകീട്ട് എട്ടുമണിയോടെയാണ് ഇവര്‍ മലപ്പുറം വേങ്ങര അച്ചനമ്പലം സ്വദേശി മൂഴിയാന്‍വീട്ടില്‍ അബ്ദുല്‍ജലീല്‍ നടത്തുന്ന മായനാട്ടെ അനാശാസ്യകേന്ദ്രത്തില്‍ അക്രമിച്ചുകയറി അവിടെയുള്ളവരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. ജാക്കറ്റും വിലകൂടിയ സണ്‍ഗ്ലാസും ഇവര്‍ കവര്‍ന്നിരുന്നു. ഫ്ളാറ്റിലാണ് ഈ അനാശാസ്യകേന്ദ്രം. അന്യസംസ്ഥാനക്കാരായ പെണ്‍കുട്ടികളെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. പിറവം, സുല്‍ത്താന്‍ബത്തേരി സ്വദേശികളായ രണ്ടു യുവാക്കള്‍ ഇവിടെ വന്നതറിഞ്ഞാണ് നടത്തിപ്പുകാരനായ ജലീലിന്റെ എതിര്‍സംഘത്തില്‍പ്പെട്ടവര്‍ നല്‍കിയ വിവരമനുസരിച്ച് പ്രതികള്‍ അക്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അനാശാസ്യകേന്ദ്രം നടത്തിയതിന് അബ്ദുല്‍ജലീലിനെയും പ്രതികളെ സഹായിച്ചവരെയും പിടികൂടാനുണ്ട്. സ്ഥലത്തുണ്ടായിരുന്ന പെണ്‍കുട്ടികളെ കണ്ടുപിടിച്ച് അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കെ. സുദര്‍ശന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....