News Beyond Headlines

22 Wednesday
April

കൂട്ടവിരമിക്കലിന്റെ മേയ്; പടിയിറങ്ങുന്നത് പതിനായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍

ഈ മാസം അവസാനം സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്നു വിരമിക്കുന്നത് 10,207 ജീവനക്കാര്‍. ശമ്പളവിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കില്‍ വിരമിക്കല്‍ തീയതിയായി ജീവനക്കാര്‍ രേഖപ്പെടുത്തിയത് അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും ശമ്പളം വിതരണം ചെയ്യുന്നത് സ്പാര്‍ക്കിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള സ്ഥാപനങ്ങളെ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തിയിട്ടില്ല. സര്‍വകലാശാലകളില്‍ കുസാറ്റ് മാത്രമാണ് സ്പാര്‍ക്കില്‍ ബന്ധിപ്പിച്ചിട്ടുള്ളത്. മറ്റു സര്‍വകലാശാലകളെ ബന്ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പൊതുഭരണവകുപ്പ്- 81, ധനകാര്യം- 24, നിയമം- 7 എന്നിങ്ങനെയാണ് സെക്രട്ടേറിയറ്റില്‍നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ ലഭ്യമായ കണക്ക്. പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്എഫ്ഇയില്‍നിന്ന് 119 പേരും കെഎസ്ഇബിയില്‍നിന്ന് 870 പേരും വിരമിക്കും. വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ കണക്കു ശേഖരിക്കുന്ന നടപടികള്‍ എല്ലാ വകുപ്പുകളിലും തുടരുകയാണ്. സ്പാര്‍ക്കില്‍ വിരമിക്കല്‍ തീയതി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ മാത്രമേ അതിലൂടെ അറിയാന്‍ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാരില്‍ ചിലര്‍ വിരമിക്കല്‍ തീയതി സ്പാര്‍ക്കില്‍ രേഖപ്പെടുത്താറില്ല. പെന്‍ഷന്‍ അപേക്ഷ കൊടുക്കുമ്പോഴേ വിവരം നല്‍കൂ. അതിനാല്‍ ഇപ്പോഴത്തെ കണക്കില്‍ ചെറിയ വ്യത്യാസം വരും. വിരമിച്ചശേഷവും ജീവനക്കാര്‍ക്ക് ഈ വിവരം സ്പാര്‍ക്കില്‍ നല്‍കാമെന്നും അധികൃതര്‍ പറഞ്ഞു. സര്‍വീസില്‍നിന്ന് അടുത്ത അഞ്ച് വര്‍ഷം വിരമിക്കുന്നത് 1,12,010 പേരാണ്. കെ.മോഹന്‍ദാസ് ഐഎഎസ് ചെയര്‍മാനായ 11-ാം ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ വിരമിക്കുന്നത് 2027ലാണ്, 23,714 പേര്‍. കുറവ് 2023ല്‍- 21,083. ഈ വര്‍ഷം വിരമിക്കുന്നത് 21,537 പേര്‍. സര്‍ക്കാര്‍ വകുപ്പുകളിലെ മാത്രം കണക്കാണിത്. പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയിലെ കണക്കുകള്‍ കൂടി കൂട്ടിയാല്‍ ഓരോ വര്‍ഷവും വിരമിക്കുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കും. ജൂണില്‍ സ്‌കൂളില്‍ ചേര്‍ക്കാനായി ജനനത്തീയതി മേയ് മാസത്തില്‍ രേഖപ്പെടുത്തുന്ന പതിവ് പണ്ട് ഉണ്ടായിരുന്നതിനാലാണ് മേയ് മാസത്തില്‍ ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....