തളിപ്പറമ്പ്: ഫോണ്‍വിളിയിലൂടെ തളിപ്പറമ്പിലെയും തൃക്കരിപ്പൂരിലെയും മൊബൈല്‍ഫോണ്‍ ഷോപ്പ് ഉടമകളെ കബളിപ്പിച്ച് 50,000 രൂപ വെട്ടിച്ചു. തളിപ്പറമ്പിലെ ഹലോ മൊബൈല്‍ ഷോപ്പുടമയുടെ പണമാണ് നഷ്ടപ്പെട്ടത്. തൃക്കരിപ്പൂരിലെ അലീഫ് ഇ-മാര്‍ട്ട് മൊബൈല്‍ ഷോപ്പിലേക്ക് പുതിയ ഐ ഫോണ്‍ 12 പ്രോ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഫോണ്‍വിളിയെത്തി. തിരുവനന്തപുരത്തുനിന്നാണ് വിളിക്കുന്നതെന്നും ഫോണ്‍ കണ്ണൂരിലെത്തിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ കണ്ണൂരിലെത്തിക്കാനുള്ള പ്രയാസം കടയുടമ അറിയിച്ചപ്പോള്‍ തളിപ്പറമ്പിലെ ഐസ്‌ക്രീം വില്പനസ്ഥാപനത്തെ പരിചയപ്പെടുത്തി അവിടെയെത്തിക്കണമെന്നായി. തുടര്‍ന്ന് കച്ചവടം ഉറപ്പിച്ചു. ഇതോടെ പുതിയ ഫോണുമായി തൃക്കരിപ്പൂരില്‍നിന്ന് ജീവനക്കാരന്‍ തളിപ്പറമ്പിലെത്തി. എന്നാല്‍ ഐസ്‌ക്രീം ഷോപ്പില്‍ ആവശ്യക്കാരനെ കാണാതായപ്പോള്‍ നേരത്തേ വിളിച്ചയാളെ ബന്ധപ്പെട്ടു. ഫോണ്‍ പരിശോധിക്കണമെന്നും സമീപത്തുതന്നെയുള്ള ഹലോ മൊബൈല്‍ ഷോപ്പില്‍ നല്‍കിയാല്‍ മതിയെന്നുമായി മറുപടി. പരിചയക്കാരന്റെ കടയാണെന്നും അദ്ദേഹം ഫോണ്‍ പരിശോധിച്ച് തുക തരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതുപ്രകാരം തൃക്കരിപ്പൂരില്‍നിന്ന് എത്തിയ ജീവനക്കാരന്‍ ഹലോ മൊബൈല്‍ ഷോപ്പ് ഉടമ മിസ്ബിന് ഫോണ്‍ നല്‍കി പുറത്തിറങ്ങി. തിരുവനന്തപുരത്തുനിന്ന് ഫോണ്‍ ആവശ്യപ്പെട്ട് വിളിച്ചയാള്‍ നേരത്തേ തളിപ്പറമ്പിലെ മിസ്ബിനെയും ബന്ധപ്പെട്ടിരുന്നു. ഐ ഫോണ്‍ കൊടുക്കാനുണ്ടെന്നും പകരം മറ്റൊരു വിലകൂടിയ ഫോണ്‍ വേണമെന്നുമായിരുന്നു ആവശ്യം. ഐ ഫോണുമായി സഹോദരനെത്തുമെന്നും പറഞ്ഞിരുന്നു. കൃത്യമായ സമയവും മറ്റു വിവരങ്ങളുമെല്ലാം നല്‍കി. ഫോണുമായി സഹോദരനെത്തിയാല്‍ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് നേരത്തേ പറഞ്ഞുറപ്പിച്ച വില്‍ക്കാനുള്ള ഫോണാണെന്ന് കരുതി മിസ്ബിന്‍ ഫോണ്‍ വാങ്ങി പരിശോധിച്ചു. ഈ സമയത്തെല്ലാം തട്ടിപ്പുസംഘം ബന്ധപ്പെടുകയും ഐ ഫോണിന് എന്തുവില ലഭിക്കുമെന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 62,000 രൂപ വില ഉറപ്പിക്കുകയും ചെയ്തു. 50,000 രൂപ ആവശ്യപ്പെട്ട തട്ടിപ്പുസംഘം ബാക്കിത്തുക പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ കണക്കില്‍പ്പെടുത്താമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. മറ്റൊരു ഫോണ്‍ നമ്പര്‍ നല്‍കി തുക ഗൂഗിള്‍പേ വഴി അയക്കാനും പറഞ്ഞു. ഇതുപ്രകാരം അരലക്ഷം രൂപ അയച്ചുകഴിഞ്ഞപ്പോഴാണ് തൃക്കരിപ്പൂരില്‍നിന്ന് എത്തിയയാള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. മിസ്ബിന്റെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....