കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. വെടിയുണ്ട കണ്ടെടുത്ത സ്ഥലത്ത് ഫയറിംഗ് പരിശീലനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. 266 വെടിയുണ്ടകളാണ് രണ്ടാഴ്ച മുന്‍പ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. നേരത്തെ മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിറ്റി പൊലീസ് കമ്മിഷണര്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പരിശീലനം നടത്തിയ ശേഷം ഉപേക്ഷിക്കപ്പെട്ട വെടിയുണ്ടകളല്ല പിടികൂടിയതെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം. ഇവ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിച്ചതാകാം എന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘമുള്ളത്. വെടിയുണ്ടകള്‍ക്ക് പത്തുവര്‍ഷത്തിലേറെ കാലപ്പഴക്കമുണ്ടെന്നാണ് നിഗമനം. കര്‍ണാടകയിലെ കുടക് കേന്ദ്രീകരിച്ച് അനധികൃത ആയുധ വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വെടിയുണ്ടകള്‍ ജര്‍മ്മനി, ഇംഗ്ലണ്ട്, പൂനൈ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചവയാണെന്നാണ് ബാലിസ്റ്റിക് പരിശോധനയില്‍ വ്യക്തമാവുന്നത്. ഇവയുടെ സീരിയല്‍ നമ്പറുകള്‍ പരിശോധിച്ചു. ഇവയില്‍ ഒരു കമ്പനിയുമായി അന്വേഷണ സംഘം ബന്ധപ്പെട്ടതില്‍ നിന്നും അവര്‍ തന്നെ നിര്‍മ്മിച്ച വെടിയുണ്ടകളാണെന്നും വ്യക്തമായിട്ടുണ്ട്. കോഴിക്കോടും സമീപ ജില്ലകളിലുമുളള റൈഫിള്‍ ക്ലബ്ബുകള്‍, ആയുധ വില്‍പന കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നും ജില്ല ക്രൈംബ്രാഞ്ച് വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. ജനവാസ മേഖലക്ക് സമീപമാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....