കോട്ടയം രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ടു കോട്ടയം വഴിയുള്ള റെയില്‍വേ ഇരട്ടപ്പാത യാഥാര്‍ഥ്യമായി. ഏറ്റുമാനൂര്‍-ചിങ്ങവനം പാത കമ്മിഷന്‍ ചെയ്തു. പാലരുവി എക്‌സ്പ്രസാണു പാതയിലൂടെ ആദ്യം കടന്നുപോയത്. സമ്പൂര്‍ണ ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവി ഇതോടെ കേരളത്തിനും സ്വന്തമായി. ഏറ്റുമാനൂരില്‍നിന്നു പുതിയ ട്രാക്കിലൂടെ എത്തിയ പാലക്കാട് ജംക്ഷന്‍ - തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ് 9.42ന് കോട്ടയം സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് ചെയ്തതോടെ പാതയ്ക്ക് ഔദ്യോഗിക ഉദ്ഘാടനമായി. തോമസ് ചാഴികാടന്‍ എംപി, ഡിആര്‍എം മുകുന്ദ് രാമസ്വാമി, ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രാജേന്ദ്ര പ്രസാദ് ജിംഗാര്‍, ചീഫ് എന്‍ജിനീയര്‍ വി.രാജഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോട്ടയം സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസാണു ഫ്‌ലാഗ് ഓഫ് ചെയ്തത്. വൈകിട്ട് ആറോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ നേതൃത്വത്തില്‍ പാതയില്‍ ഇന്‍സ്‌പെക്ഷന്‍ വെഹിക്കിള്‍ ഉപയോഗിച്ച് അവസാനവട്ട പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തുടര്‍ന്ന് പാത സര്‍വീസിനായി കൊമേഴ്ഷ്യല്‍ വിഭാഗത്തിന് കൈമാറി. കോട്ടയം വഴി ഇരട്ടപ്പാത തുറക്കുന്നതോടെ കേരളത്തിനു പുതിയ ട്രെയിനുകള്‍ക്കുള്ള വഴി കൂടിയാണു തുറക്കുന്നത്. ചിങ്ങവനം-ഏറ്റുമാനൂര്‍ (16.7 കിമീ) ഒറ്റവരിപ്പാത എന്ന കുപ്പിക്കഴുത്തായിരുന്നു ട്രെയിനുകളുടെ സുഗമമായ ഓട്ടത്തിനും പുതിയ ട്രെയിനുകള്‍ ലഭിക്കുന്നതിനും പ്രധാന തടസ്സമായി റെയില്‍വേ ചൂണ്ടിക്കാട്ടിയിരുന്നത്. കോട്ടയം പാതയിലൂടെ കൂടുതല്‍ ട്രെയിനുകള്‍ എന്ന ദീര്‍ഘകാല ആവശ്യത്തിന് ഇനിയെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണു യാത്രക്കാര്‍. കൂടുതല്‍ പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നു കോട്ടയത്തേക്കു ട്രെയിനുകളോടിക്കാന്‍ കഴിയും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....