പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ പീഡനത്തിനിരയായ പതിനഞ്ചുകാരിയും കുടുംബവും കേരളത്തില്‍ എത്തിയത് രണ്ടാഴ്ച മുന്‍പ്. ജോലിയും വരുമാനവുമില്ലാതെ കടുത്ത ദാരിദ്ര്യം മൂലമാണ് മകളുടെ പഠനം പോലും ഉപേക്ഷിച്ച് ബംഗാളില്‍ നിന്ന് ദമ്പതികള്‍ കേരളത്തിലേക്ക് വന്നത്. ബംഗാളില്‍ നിന്നെത്തി കേരളത്തില്‍ ജോലി ചെയ്യുന്ന ബന്ധുക്കള്‍ വഴി ഒരു ഏജന്റിനെ സമീപിച്ചാണ് ഇവര്‍ ഏലത്തോട്ടത്തില്‍ ജോലി ശരിയാക്കിയത്. മകളെ ഇവിടെ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കാമെന്നും ഏജന്റ് പറഞ്ഞിരുന്നു. ഞായറാഴ്ച പുറത്തു പോയ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പൊലീസ് എത്തി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇനി എത്രയും വേഗം പെണ്‍കുട്ടിയുമായി സ്വദേശത്തേക്ക് മടങ്ങാനാണ് മാതാപിതാക്കളുടെ ആലോചന. ബംഗാള്‍ സ്വദേശിനിയായ പതിനഞ്ചുകാരിയെ തേയിലത്തോട്ടത്തില്‍ കൂട്ടം ചേര്‍ന്നു പീഡിപ്പിച്ച കേസില്‍ പൂപ്പാറ സ്വദേശികളായ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗാള്‍ സ്വദേശികളായ 2 പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഞായറാഴ്ച വൈകിട്ട് ബംഗാള്‍ സ്വദേശിയായ യുവാവിനൊപ്പം പൂപ്പാറയിലെത്തിയതാണു പെണ്‍കുട്ടി. പെണ്‍കുട്ടിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെ ഏലത്തോട്ടത്തിലെ തൊഴിലാളികളായ 4 പേര്‍ വളഞ്ഞെന്നു പൊലീസ് പറഞ്ഞു. പിന്നീട് സുഹൃത്തിനെ അടിച്ചോടിച്ച ശേഷം പെണ്‍കുട്ടിയെ തേയിലക്കാട്ടിലേക്കു ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ആളുകള്‍ എത്തിയതോടെ പ്രതികള്‍ ഓടിക്കളഞ്ഞു. പൊലീസെത്തി പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പീഡനത്തിന് ഇരയായതായി ഡോക്ടര്‍ അറിയിച്ചു. പൊലീസ് പെണ്‍കുട്ടിയെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനു മുന്നിലെത്തിച്ചു മൊഴിയെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....