മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ജൂണ്‍ മാസത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങും. അബുദാബിയിലേക്ക് രണ്ടുമുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. ആഴ്ചയില്‍ മൂന്നുദിവസമാണ് സര്‍വീസ്. ഉച്ചയ്ക്ക് 1.35-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പ്രാദേശികസമയം 4.05-ന് അബുദാബിയിലെത്തും. എയര്‍ഇന്ത്യ എക്‌സ്പ്രസ് ജൂണ്‍ 24 മുതല്‍ എല്ലാ വെള്ളിയാഴ്ചയും മസ്‌കറ്റിലേക്ക് സര്‍വീസ് നടത്തും. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ നിലവില്‍ നടത്തുന്ന സര്‍വീസിന് പുറമേയാണിത്. ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഗോ ഫസ്റ്റും (ഗോ എയര്‍) മസ്‌കറ്റിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ബെംഗളൂരുവിലേക്ക് ഇന്‍ഡിഗോയുടെ അധിക സര്‍വീസ് രണ്ടുമുതല്‍ തുടങ്ങും. 150 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന എയര്‍ബസ് എ 320 വിമാനമാണ് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തുക. ബെംഗളൂരുവിലേക്ക് നിലവില്‍ ഇന്‍ഡിഗോ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. 80 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എ.ടി.ആര്‍.-72 വിമാനമാണ് സര്‍വീസിന് ഉപയോഗിച്ചുവരുന്നത്. ഇതോടെ കണ്ണൂര്‍ ബെംഗളൂരു സെക്ടറില്‍ ആഴ്ചയില്‍ 13 സര്‍വീസുകളാകും. ഏപ്രിലിലെ കണക്ക് പുറത്തുവന്നപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 34,925 പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്. മാര്‍ച്ചില്‍ 31,668 ആഭ്യന്തര യാത്രക്കാരായിരുന്നു. അതേ സമയം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ മാര്‍ച്ച് മാസത്തേക്കാള്‍ 11,722 യാത്രക്കാരുടെ കുറവാണ് ഉണ്ടായത്. 52,409 പേരാണ് ഏപ്രിലില്‍ കണ്ണൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് യാത്ര ചെയ്തത്. വന്ദേഭാരത്, എയര്‍ബബിള്‍ ക്രമീകരണത്തില്‍നിന്ന് വേനല്‍ക്കാല ഷെഡ്യൂളിലേക്ക് മാറിയപ്പോള്‍ സര്‍വീസുകള്‍ കുറഞ്ഞതാണ് യാത്രക്കാര്‍ കുറയാന്‍ ഇടയാക്കിയത്. സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനായി കിയാല്‍ അധികൃതര്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....