News Beyond Headlines

28 Tuesday
April

സ്‌കൂള്‍ വനിതാ കൗണ്‍സലറുടെ ആത്മഹത്യ: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച പോലീസുകാരനെ പിരിച്ചുവിട്ടു

മൂന്നാര്‍: സ്‌കൂള്‍ വനിതാ കൗണ്‍സലര്‍ ഷീബാ ഏയ്ഞ്ചല്‍ റാണി ആത്മഹത്യചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ശാന്തന്‍പാറ സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന കൊന്നത്തടി സ്വദേശി ശ്യാംകുമാര്‍(32)നെയാണ് പിരിച്ചുവിട്ടത്. ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് കൗണ്‍സലര്‍ ആത്മഹത്യചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമിയാണ് ഇയാളെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിട്ടത്. നല്ലതണ്ണി റോഡില്‍ താമസിച്ചിരുന്ന ഷീബാ ഏയ്ഞ്ചല്‍ റാണി(സ്വപ്ന-27)യെ ജനുവരി ഒന്നിനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാര്‍ സ്റ്റേഷനില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ശ്യാംകുമാര്‍ യുവതിയുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് ഇയാള്‍. ഭാര്യയുമായി പിരിഞ്ഞുതാമസിക്കുകയാണെന്നും വിവാഹമോചനം ലഭിച്ചാലുടന്‍ വിവാഹം ചെയ്യാമെന്നും യുവതിക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇരുവരും ഏറെനാള്‍ ഒരുമിച്ച് താമസിച്ചു. എന്നാല്‍, ശ്യാംകുമാര്‍ ഇക്കാലയളവിലും ഭാര്യയ്ക്കൊപ്പവും ജീവിക്കുകയായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായി. വഞ്ചിക്കപ്പെട്ടതിന്റെ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുവതിയുടെ അച്ഛന്റെ പരാതിയില്‍ നര്‍ക്കോട്ടിക് ഡിവൈ.എസ്.പി. എ.ജി. ലാലാണ് ആദ്യം അന്വേഷണം നടത്തിയത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനുവരി എട്ടിന് ശ്യാംകുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഭാര്യയും കുട്ടിയുമുള്ള ഇയാള്‍ ഇക്കാര്യം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നല്‍കിയതും വഞ്ചിക്കപ്പെട്ട് യുവതി ആത്മഹത്യ ചെയ്തതും പോലീസ് സേനയ്ക്ക് കളങ്കമായെന്നാണ് റിപ്പോര്‍ട്ട്. പോലീസുകാരനെതിരേ യുവതിയുടെ അച്ഛന്‍ 2017-ല്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്ന് ഇയാളെ മൂന്നാര്‍ സ്റ്റേഷനില്‍നിന്ന് സ്ഥലംമാറ്റിയിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....