രാജാക്കാട്: പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗംചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ രണ്ട് പ്രതികളെ പോലീസ് പിടികൂടി. പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരെ തമിഴ്നാട്ടില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലാണ്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി. പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ റിമാന്‍ഡുചെയ്തു. നാലുപേര്‍ തന്നെ ബലാത്സംഗം ചെയ്തെന്നും രണ്ടുപേര്‍ അതിന് സഹായം നല്‍കുകയും സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശിയായ പതിനഞ്ചുകാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ അല്‍പ്പം ദൂരെയുള്ള സ്വകാര്യ ഏലത്തോട്ടത്തിലാണ് ജോലി ചെയ്യുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ക്കൊപ്പം പെണ്‍കുട്ടി ഇവിടേക്ക് എത്തിയത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരുവരും സംസാരിച്ചിരിക്കവെ പ്രതികള്‍ സംഭവസ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് തേയിലക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗംചെയ്തു. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച നാലുപേരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ശിവയും സുഗന്ധും ഇതിനിടെ തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞിരുന്നു. സംശയത്തിന്റെ പേരില്‍ പെണ്‍കുട്ടികളുടെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് പോലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. ശിവയെ തേനിയില്‍നിന്നും സുഗന്ധിനെ തിരുനെല്‍വേലിയില്‍നിന്നുമാണ് പിടികൂടിയത്. അറസ്റ്റിലായ ആറ് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയായ പ്രതികളെ നെടുങ്കണ്ടം കോടതിയിലാണ് ഹാജരാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കി. കൂടുതല്‍പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമിയുടെ നേതൃത്വത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....