തിരുവനന്തപുരം: ചടയമംഗലം മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2001ലാണ് ചടയമംഗലത്തുനിന്ന് നിയമസഭയിലെത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റാണ്. മുന്‍ അധ്യാപിക എസ്.സുധര്‍മ്മയാണു ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു ജി.കൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. കൃഷ്ണന്‍നായരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1949ല്‍ പ്രയാറില്‍ ജനനം. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തി. കൊല്ലം എസ്എന്‍ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റാണ്. 2000 മുതല്‍ ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിലെ അംഗമായും പ്രവര്‍ത്തിച്ചു. നങ്ങ്യാര്‍കുളങ്ങര കോളജില്‍ യൂണിയന്‍ ചെയര്‍മാനായി. ഈ സമയത്ത് അമ്പലപ്പുഴ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി നങ്ങ്യാര്‍കുളങ്ങരയില്‍ സംഘടിപ്പിച്ചതാണു കെഎസ്യു ജില്ലാ സെക്രട്ടറി പദവിയിലേക്കു വഴിതുറന്നത്. പശു വളര്‍ത്തലും പാല്‍വില്‍പനയുമായിരുന്നു അച്ഛന്‍ ആര്‍.കൃഷ്ണന്‍ നായരുടെ പ്രധാന തൊഴില്‍. പഠനകാലത്ത് രാവിലെ ചായക്കടയില്‍ പാല്‍ കൊടുക്കാന്‍ പോകുന്നത് പ്രയാറിന്റെ ശീലമായിരുന്നു. വളര്‍ന്നപ്പോള്‍ ക്ഷീരമേഖലയായി കര്‍മമണ്ഡലം. കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ എന്ന സംഘടനയുണ്ടാക്കി. ഈ സംഘടനയുടെ ബാക്കിപത്രമാണു കേരളത്തിലെ മില്‍മ. പ്രയാര്‍ ഗോപാലകൃഷ്ണനെ അനുസ്മരിച്ച് രാഷ്ട്രീയകേരളം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും മില്‍മയെയും നയിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദീര്‍ഘകാലമായി സഹകരണ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദേഹത്തിന്റെ നിര്യാണത്തില്‍ വിഷമിക്കുന്ന എല്ലാവര്‍ക്കും അനുശോചനം അറിയിക്കുന്നു. എം.ബി.രാജേഷ് എംഎല്‍എ എന്ന നിലയിലും മില്‍മ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്നിവ നയിച്ച വ്യക്തി എന്ന നിലയിലും കഴിവു തെളിയിച്ച ജനകീയനായ നേതാവായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു. വി.ഡി.സതീശന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളില്‍ ഒന്നായ മില്‍മയെ സംസ്ഥാനത്തിന്റെ അഭിമാന സ്ഥാപനമായി വളര്‍ത്തിയെടുത്തത് പ്രയാറായിരുന്നു. മില്‍മ എന്ന പേരും മുന്നോക്ക വികസന കോര്‍പറേഷന് സമുന്നതി എന്ന പേരും പ്രയാറിന്റെ സംഭാവനയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയ അദ്ദേഹം മണ്ഡലത്തിന്റെ സമഗ്ര വികസനത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ സാമാജികനായിരുന്നു. വി.ശിവന്‍കുട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും മില്‍മയുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ മികച്ച സഹകാരിയായിരുന്നു. രമേശ് ചെന്നിത്തല കെഎസ്യുവും യൂത്ത് കോണ്‍ഗ്രസ്സും കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച കാലഘട്ടത്തില്‍ രണ്ടിന്റെയും മുന്‍നിരപ്പോരാളികളിലൊരാളായിരുന്നു പ്രയാര്‍. വിനയവും എളിമയുമായിരുന്നു പ്രയാറിന്റെ മുഖമുദ്ര. പ്രയാറിന്റെ ഭരണകാലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സുവര്‍ണകാലമായിരുന്നു. ദീര്‍ഘകാലമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രയാറിന്റെ അകാലത്തിലെ വേര്‍പാട് അത്യന്തം ദുഃഖമുളവാക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....