തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശി ഷാരൂഖാന്‍ എന്നു വിളിക്കുന്ന റിബുന്‍ അഹമ്മദിനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിലാരുമില്ലാതിരുന്ന സമയത്ത് പ്രതി പലതവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞ പ്രതി അസമിലേക്കു കടന്നു. പിന്നീട് കേരളത്തില്‍ തിരിച്ചെത്തിയശേഷം വിവിധ സ്ഥലങ്ങളില്‍ താമസിച്ച് ജോലി ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോട്ടോയും മറ്റുവിവരങ്ങളൊന്നുമില്ലാതിരുന്നത് ഇയാളെ കണ്ടെത്താന്‍ പോലീസിനെ കുഴക്കിയിരുന്നു. തുടര്‍ന്ന് അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്. വിളപ്പില്‍ശാല സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുരേഷ്‌കുമാര്‍, എസ്.ഐ. ഗംഗാപ്രസാദ്, എ.എസ്.ഐ. ആര്‍.വി.ബൈജു, ആനന്ദകുട്ടന്‍, സി.പി.ഒ.മാരായ ഹരി, രതീഷ്,, അജില്‍, ജയശങ്കര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....