തിരുവനന്തപുരം: കോവളത്ത് പീഡനത്തിനിരയായി മരിച്ച വിദേശ വനിതയുടെ മൃതദേഹം കുറ്റിക്കാട്ടിലെ വള്ളികളില്‍ കുരുങ്ങി കിടക്കുന്നതു കണ്ടപ്പോള്‍ തല വേര്‍പ്പെട്ടു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നെന്നു കേസിലെ എട്ടാം സാക്ഷിയും ചിത്രകാരനുമായ ബിനു മൊഴി നല്‍കി. കേസിലെ ഏഴാം സാക്ഷി ഉമ്മര്‍ ഖാന്‍ കൂറുമാറി. കൊല്ലപ്പെട്ട യുവതിയുടെ ജാക്കറ്റ് രണ്ടാം പ്രതി ഉമേഷ് കോവളത്ത് തുണിക്കട നടത്തുന്ന ഉമ്മര്‍ ഖാന്റെ കടയില്‍ കൊണ്ടുവന്നിരുന്നു എന്നു പൊലീസിനു നല്‍കിയിരുന്ന മൊഴിയാണു കോടതിയില്‍ മാറ്റി പറഞ്ഞത്. ലൈസന്‍സ് ഇല്ലാതെയാണു കട നടത്തുന്നതെന്നു ഉമ്മര്‍ ഖാന്‍ വിചാരണയ്ക്കിടെ മറുപടി നല്‍കിയപ്പോള്‍ ക്ഷുഭിതനായ ജഡ്ജി, കോവളം പോലെ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന പ്രദേശത്ത് ലൈസന്‍സ് ഇല്ലാതെ കടകള്‍ പ്രവര്‍ത്തിക്കുവാന്‍ കോര്‍പ്പറേഷന്‍ എങ്ങനെ അനുമതി നല്‍കിയെന്ന് ആരാഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോര്‍പറേഷന്‍ അധികാരികള്‍ക്കു നിര്‍ദേശം നല്‍കി. 2018 മാര്‍ച്ച് 14ന് കോവളത്ത് നിന്നു യുവതിയെ സമീപത്തുള്ള കുറ്റികാട്ടില്‍ കൂട്ടികൊണ്ടുപോയി ലഹരി വസ്തു നല്‍കി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഉദയന്‍, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....