പട്ന (ബിഹാര്‍): സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ പണം സ്വരൂപിക്കാന്‍ തെരുവില്‍ ഭിക്ഷയാചിച്ച് വയോധിക ദമ്പതിമാര്‍. ബിഹാറിലെ സമസ്തിപുര്‍ നഗരത്തിലാണ് സംഭവം. മകന്റെ മൃതദേഹം വിട്ടുകിട്ടാനായി 50,000 രൂപ സര്‍ദാര്‍ ആശുപത്രി ജീവനക്കാരന്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് ഭിക്ഷയാചിച്ചതെന്ന് ദമ്പതിമാര്‍ പറഞ്ഞു. 'കുറച്ചുനാളുകള്‍ക്ക് മുമ്പ് ഞങ്ങളുടെ മകനെ കാണാതിയിരുന്നു. സമസ്തിപുറിലെ സര്‍ദാര്‍ ആശുപത്രിയില്‍ മകന്റെ മൃതദേഹമുണ്ടെന്ന് പറഞ്ഞ് ഫോണ്‍ വിളിയെത്തി. മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രി ജീവനക്കാരന്‍ 50,000 രൂപയാണ് ആവശ്യപ്പെട്ടത്. ഞങ്ങള്‍ പാവപ്പെട്ടവരാണ്, ഞങ്ങള്‍ എങ്ങനെ അത്രയും പണം നല്‍കും', - മരിച്ച യുവാവിന്റെ പിതാവ് മഹേഷ് ഠാക്കൂര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിവില്‍ സര്‍ജന്‍ ഡോ. എസ്.കെ. ചൗധരി പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ വെറുതേ വിടില്ലെന്നും കര്‍ശന നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആശുപത്രിയിലെ ജീവനക്കാരിലധികവും കരാര്‍ ജീവനക്കാരാണെന്നും ഇവര്‍ക്ക് പലപ്പോഴും ശമ്പളം ലഭിക്കാറില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരില്‍ പലരും രോഗികളുടെ ബന്ധുക്കളില്‍ നിന്ന് പണം വാങ്ങുന്നത് പതിവാണെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....