കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളില്‍ കള്ളന്‍ കയറി. കടകളുടെ പൂട്ട് പൊളിച്ചായിരുന്നു കള്ളന്‍ അകത്തു കയറിയത്. ഒരു കടയില്‍ നിന്ന് കള്ളനു പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. പക്ഷേ, മൂന്നാമത്തെ കടയില്‍ നിന്ന് കള്ളനു പണം കിട്ടിയില്ല. ഈ കടയില്‍നിന്നു കള്ളന്‍ എടുത്തതാകട്ടെ ഒരു ജോഡി ഡ്രസ് മാത്രം. ചില്ലു കൊണ്ടുള്ള വാതിലായിരുന്നു ഈ കടയുടേത്. ഈ ചില്ല് പൊട്ടിച്ചാണ് കള്ളന്‍ അകത്തു കയറിത്. പക്ഷേ, കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. നിരാശനായ കള്ളന്‍ ഒരു ജോഡി ഡ്രസ് മാത്രമെടുത്തു, വേറെ ഒന്നും എടുത്തതുമില്ല. പോവാന്‍ നേരം, കള്ളന്‍ അവിടെ കിടക്കുന്ന ചില്ലു കഷണത്തില്‍ പേനക്കൊണ്ടെഴുതി. 'പൈസ ഇല്ലെങ്കില്‍ എന്തിനാടാ... ഡോര്‍ പൂട്ടിയിട്ടിത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു'. കള്ളന്‍ നിരാശ കാരണം എഴുതിയതാകാമെന്നു പൊലീസ് പറയുന്നു. കഷ്ടപ്പെട്ട് ചില്ല് പൊട്ടിച്ച് അകത്തു കടന്നപ്പോള്‍ നയാപൈസ കിട്ടാത്തതിന്റെ അരിശമാകാം. ചില്ല് തകര്‍ക്കേണ്ടി വന്നതിന്റെ വിഷമവും എഴുത്തില്‍ ഉണ്ട്. ചില കള്ളന്‍മാര്‍ ഒരിടത്ത് മോഷ്ടിക്കാന്‍ കയറിയാല്‍ ഒന്നും കിട്ടിയില്ലെങ്കിലും പേരിന് എന്തെങ്കിലും എടുക്കുന്ന പതിവുണ്ടെന്നും പൊലീസ് പറയുന്നു. കള്ളന്റെ കയ്യക്ഷരം ചിത്രമെടുത്ത് പൊലീസ് സൂക്ഷിച്ചിട്ടുണ്ട്. പിടിയിലായാല്‍ കയ്യക്ഷരം പരിശോധിക്കാന്‍ കൂടിയാണിത്. സമാനമായി മോഷണ സ്ഥലത്ത് എന്തെങ്കിലും എഴുതിവയ്ക്കുന്ന ശീലമുള്ള കള്ളന്‍മാരുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....