''വെള്ളിയാഴ്ച മുഴുവനും പെരുമഴയത്തു ഞങ്ങള്‍ ആ കൊച്ചിനു വേണ്ടി അലയുകയായിരുന്നു. ഒരു പോള കണ്ണടച്ചിട്ടില്ല. രാത്രി 12 മണിയായിട്ടും മഴ തോരാതായപ്പോഴാണ് തിരച്ചില്‍ ശനിയാഴ്ച പുലര്‍ച്ചെക്കു മാറ്റിയത്. വീടിനു 300 മീറ്റര്‍ അകലെ റബര്‍ തോട്ടത്തില്‍ രാവിലെ കുഞ്ഞിനെ ആരോ കൊണ്ടുവന്നു വച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുഞ്ഞ് പേടിച്ചിട്ടില്ല''- നാട്ടുകാര്‍ പറയുന്നു. 13 മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനും പരിഭ്രാന്തിക്കും ഒടുവിലാണ് അഞ്ചലില്‍നിന്ന് കാണാതായ മുഹമ്മദ് അഫ്രാനെ (2) കണ്ടെത്തിയത്. വെള്ളിയാഴ്ച മുഴുവന്‍ നാട്ടുകാര്‍ അരിച്ചു പെറുക്കിയ പ്രദേശത്ത് നിന്ന് തന്നെ കുട്ടിയെ കണ്ടെത്തിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് പ്രദേശവാസികള്‍. കുട്ടി പോകാന്‍ ഇടയുള്ള പ്രദേശങ്ങളിലും തൊട്ടടുത്ത വീടുകളിലുമെല്ലാം നാട്ടുകാര്‍ സംഘം ചേര്‍ന്ന് അന്വേഷിച്ചിരുന്നു. രാവിലെ 7.15 ഓട് കൂടി ടാപ്പിങ് തൊഴിലാളിയായ സുനില്‍ ആണ് സമീപത്തെ റബര്‍ തോട്ടത്തില്‍ ഇരിക്കുന്ന നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. വസ്ത്രത്തില്‍ ചെറുതായി ചെളി പുരണ്ടിരുന്നു, ശരീരത്ത് ചെറിയ നനവ് മാത്രമാണ് ഉണ്ടായിരുന്നത്. തലേദിവസത്തെ പെരുംമഴ നനഞ്ഞ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നു സുനില്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ഒരു രാത്രി മുഴുവന്‍ വീടിന്റെ പുറത്ത് കഴിഞ്ഞ ലക്ഷണങ്ങള്‍ ഒന്നും തന്നെ കുഞ്ഞില്‍ കണ്ടിരുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. തടിക്കാട് കാഞ്ഞിരത്തറ കൊടിഞ്ഞമൂല പുത്തന്‍ വീട്ടില്‍ അന്‍സാരിയുടെയും ഫാത്തിമയുടെയും ഇളയ മകന്‍ മുഹമ്മദ് അഫ്രാനെ വെള്ളി വൈകിട്ട് ആറോടെയാണു കാണാതായത്. കുട്ടിയെ മുത്തശ്ശിയുടെ അടുത്തു നിര്‍ത്തിയശേഷം അമ്മ ഫാത്തിമ മൂത്ത കുട്ടിയുമൊത്ത് തൊട്ടടുത്ത പുരയിടത്തില്‍ പോയതിനു പിന്നാലെയാണു കുഞ്ഞിനെ കാണാതായത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടു തുടര്‍ന്നു ഫാത്തിമ ഓടിയെത്തിയെങ്കിലും കുഞ്ഞിനെ കണ്ടില്ല. ബഹളം കേട്ടു പരിസരവാസികള്‍ അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഇതെത്തുടര്‍ന്നു പൊലീസ്, അഗ്‌നിരക്ഷാസേന എന്നിവരെ വിവരം അറിയിച്ചു. സമീപത്തെ കിണറുകളും കുഴികളും പരിശോധിച്ചെങ്കിലും കണ്ടെത്തിയില്ല. അഞ്ഞൂറോളം വരുന്ന നാട്ടുകാരും പൊലീസും രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലം കണ്ടില്ല. റബര്‍ തോട്ടങ്ങള്‍ നിറഞ്ഞ സ്ഥലമായതിനാലും വെളിച്ചക്കുറവും കനത്തമഴയും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതിനാലും പാതിരാത്രിയോടെ തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. വിജനമായ സ്ഥലത്ത് എങ്ങനെ കുട്ടിയെത്തിയെന്ന കാര്യം പരിശോധിക്കുകയാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ എടുത്തു കൊണ്ടുപോയ ശേഷം തിരികെ കൊണ്ടുവച്ചതാണെന്ന സംശയത്തില്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചിരുന്നു. കുട്ടിയുടെ ദേഹത്ത് ചെളി പുരണ്ടിട്ടുണ്ടെന്നും മഴ നനഞ്ഞിട്ടുണ്ടെന്നുമാണ് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ നല്‍കിയിരിക്കുന്ന മൊഴി. കുട്ടിയുടെ പിതാവ് വിദേശത്താണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....