ഷാജ് കിരണിനെയും ഇബ്രാഹിമിനെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ചെന്നൈയിലാണെന്നും രണ്ടു ദിവസത്തിനകം എത്താമെന്നും ഇരുവരും പൊലീസിനെ അറിയിച്ചു. ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്യാന്‍ ഇരുവര്‍ക്കും നാളെ നോട്ടിസ് നല്‍കുമെന്നാണു വിവരം. ഇവരെ പ്രതിയാക്കണോ, അതല്ല സാക്ഷിയാക്കണോ എന്നതില്‍ പിന്നീടു തീരുമാനമെടുക്കും.''ഇപ്പോള്‍ നിങ്ങള്‍ പറഞ്ഞതു കൊണ്ട് ആര്‍ക്കാണ് കേടുപാടുണ്ടായത്, അവരില്‍നിന്നു പണം വാങ്ങണം'' - എന്ന് ഷാജ് കിരണ്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനോടു പറഞ്ഞിരുന്നു. സംസ്ഥാന പൊലീസിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിച്ച ശേഷമായിരുന്നു ഷാജ് കിരണിന്റെ വാക്കുകള്‍. ഈ വാചകങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥനും ഷാജിനും ഒരുപോലെ കുടുക്കാകുന്നതാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണു സ്വപ്ന മജിസ്‌ട്രേട്ട് മുന്‍പാകെ രഹസ്യമൊഴി നല്‍കിയത്. ഈ മൊഴികള്‍ ആര്‍ക്കാണോ കേടുപാടുണ്ടാക്കിയത് അവരോടു വിലപേശി പണം വാങ്ങണമെന്ന പ്രേരണയാണു ഷാജ് കിരണ്‍ സ്വപ്നയ്ക്കു നല്‍കുന്നത്. ഇത്തരത്തില്‍ പണം ലഭിക്കാന്‍, മജിസ്‌ട്രേട്ടിനു മുന്‍പാകെ നല്‍കിയ മൊഴികള്‍ തള്ളിപ്പറഞ്ഞ്, അതു റെക്കോര്‍ഡ് ചെയ്തു തന്നെ ഏല്‍പ്പിക്കണമെന്ന നിര്‍ദേശമാണു ഷാജ് കിരണ്‍ സ്വപ്നയ്ക്കു മുന്നില്‍ വയ്ക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണു മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും സ്വര്‍ണക്കടത്തില്‍ സംശയത്തിന്റെ നിഴലിലാക്കിയ 'ബിരിയാണി പാത്രം' പരാമര്‍ശം സ്വപ്ന നടത്തുന്നത്. അന്നു രാത്രിയാണു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ശേഷം ഷാജ് കിരണ്‍, രഹസ്യമൊഴി തള്ളിപ്പറയാന്‍ പിറ്റേന്നു രാവിലെ 10 മണി വരെ സ്വപ്നയ്ക്കു സമയം നല്‍കുന്നത്. അതു ചെയ്തില്ലെങ്കില്‍ അറസ്റ്റുണ്ടാവുമെന്നു ഭീഷണിപ്പെടുത്താനും ഷാജ് ശ്രമിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ടു സംസ്ഥാന മുഖ്യമന്ത്രിയെയും കുടുംബത്തെയും ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ഗൂഢാലോചനയ്ക്കു പദ്ധതിയിടുന്നതിനു തുല്യമായ ഇടപെടല്‍ ഷാജ് നടത്തിയതിനുള്ള തെളിവായാണ് ഈ സംഭാഷണത്തെ നിയമകേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. എഡിജിപിമാരായ എം.ആര്‍.അജിത്കുമാര്‍, വിജയ് സാഖ്‌റെ എന്നിവരുമായാണു ഷാജ് കിരണ്‍ ബന്ധപ്പെട്ടതെന്നു സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ ആരുടെ നിര്‍ദേശപ്രകാരമാണു രഹസ്യമൊഴി തള്ളിപ്പറഞ്ഞ് അതു ഫോണില്‍ റെക്കോര്‍ഡ് ചെയ്തു കൈമാറാന്‍ ഷാജ് നിര്‍ദേശിച്ചതെന്നു കണ്ടെത്തണമെങ്കില്‍ ഷാജിനെ ചോദ്യം ചെയ്യണം. സംസ്ഥാന പൊലീസിലെ 2 മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സംഭവത്തില്‍ നേരിട്ടു പങ്കുണ്ടെന്നു വ്യക്തമായതോടെയാണ് ഷാജ് കിരണിന്റെ അറസ്റ്റ് നീളുന്നത്. കേസില്‍ ഷാജ് കിരണിന്റെ പങ്കാളിത്തം വ്യക്തമാകുന്ന ഓഡിയോ സന്ദേശം പുറത്തുവന്ന ഉടന്‍ അറസ്റ്റ് ചെയ്യാവുന്നതാണെങ്കിലും പിന്നീട് ഇയാള്‍ നടത്താന്‍ സാധ്യതയുള്ള വെളിപ്പെടുത്തലുകള്‍ പൊലീസിനു നാണക്കേടായേക്കാമെന്നു വിലയിരുത്തിയാണു ചോദ്യം ചെയ്യലും അറസ്റ്റും വൈകിപ്പിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....