അടൂര്‍: കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയില്‍നിന്ന് പുറത്താക്കപ്പെട്ട യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. കൊല്ലം അറയ്ക്കല്‍ ചന്ദ്രമംഗലത്ത് വീട്ടില്‍ ചന്തു എന്നു വിളിക്കുന്ന അനുലാലി(25)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുള്ള മറ്റൊരു കാമുകിയുമായി ബൈക്കില്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ഇയാള്‍ അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങള്‍ വഴി സൗഹൃദത്തിലായ പെണ്‍കുട്ടിയെ ഫെബ്രുവരിയിലാണ് ഇയാള്‍ പീഡിപ്പിച്ചത്. അടൂര്‍ കെ.എസ്.ആര്‍.ടി.സി. ജങ്ഷനില്‍നിന്ന് ബൈക്കില്‍ കയറ്റി ആലപ്പുഴ ബീച്ചിന് സമീപമുള്ള ലോഡ്ജില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിവരമറിഞ്ഞ അനുലാല്‍ ഒളിവില്‍ പോയി. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് ഇയാള്‍ എറണാകുളത്തുണ്ടെന്ന് പോലീസിന് മനസ്സിലായത്. വല്ലപ്പോഴും മാത്രം പ്രവര്‍ത്തിപ്പിക്കുന്ന ഫോണ്‍ നമ്പരില്‍നിന്ന് എറണാകുളത്തെ ഒരു നമ്പരിലേക്ക് പതിവായി വിളിച്ചിരുന്നതായി പോലീസ് സൈബര്‍ സെല്‍ മുഖേന മനസ്സിലാക്കി. ഇത് ഇയാളുടെ കാമുകിയുടെ നമ്പരായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ എറണാകുളത്തെ ഒരു ഹോസ്റ്റലില്‍ കാമുകിക്കൊപ്പം അനുലാല്‍ ഉണ്ടെന്നു മനസ്സിലാക്കിയ പോലീസ് ശനിയാഴ്ച പുലര്‍ച്ചെവരെ ഹോസ്റ്റലിന് പുറത്ത് കാത്തിരുന്നു. ഇവര്‍ താമസിച്ചിരുന്ന മുറി മനസ്സിലാകാത്തതായിരുന്നു കാത്തുനില്‍ക്കാന്‍ കാരണം. പോലീസ് സാന്നിധ്യം മനസ്സിലാക്കിയ ഇയാള്‍ പുലര്‍ച്ചെ കാമുകിയെയുംകൊണ്ട് ബൈക്കില്‍ ചാലക്കുടി ഭാഗത്തേക്ക് കടന്നു. പിന്‍തുടര്‍ന്ന പോലീസ് ചാലക്കുടിക്കും ആതിരപ്പള്ളിക്കും ഇടയ്ക്കുവെച്ച് സാഹസികമായി അനുലാലിനെ പിടികൂടി. വീടുകയറി ആക്രമണം, സ്ത്രീകള്‍ക്കുനേരേ അതിക്രമം, വധശ്രമം, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ നിരവധി കേസിലെ പ്രതിയാണ് ഇയാള്‍. അടൂര്‍ സി.ഐ. ടി.ഡി.പ്രജീഷ്, എസ്.ഐ.മാരായ എം.മനീഷ്, ബിജു ജേക്കബ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, രതീഷ്, റോബി ഐസക്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....