News Beyond Headlines

22 Wednesday
April

ഐടി പാര്‍ക്കുകളിലെ ബാര്‍: നടത്തിപ്പ് ചുമതല ബാറുടമകള്‍ക്ക് നല്‍കാന്‍ എക്‌സൈസ് ശുപാര്‍ശ

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ പുതുതായി തുടങ്ങുന്ന ബാറുകളുടെ നടത്തിപ്പ് ചുമതല ബാറുടമകള്‍ക്ക് നല്‍കാന്‍ എക്‌സൈസ് വകുപ്പിന്റെ കരട് വിജ്ഞാപനത്തില്‍ ശുപാര്‍ശ. ലൈസന്‍സ് അനുവദിക്കുക ഐടി കമ്പനികള്‍ക്കായിരിക്കും. ഏതു സ്റ്റാര്‍ പദവിയിലുള്ള ബാര്‍ ഹോട്ടലുകാര്‍ക്കാണ് നടത്തിപ്പ് ചുമതല നല്‍കുന്നതെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കും. ഐടി പാര്‍ക്കുകളിലും ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ പുതിയ മദ്യനയത്തിലാണ് തീരുമാനമുണ്ടായത്. ബാറുകള്‍ക്കും, ബെവ്‌ക്കോക്കും, ക്ലബുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതുപോലെ ഐടി പാര്‍ക്കുകള്‍ക്കുള്ള പ്രത്യേക ലൈസന്‍സ് നിയമത്തില്‍ ഉള്‍പ്പെടുത്തും. ക്ലബ് ലൈസന്‍സ് ഫീസ് 20 ലക്ഷമാണ്. ഇതേ ഫീസ് പാര്‍ക്കിലെ ബാറുകള്‍ക്കും വാങ്ങാമെന്നാണ് എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ. പക്ഷെ ഐടി മേഖലയും ടൂറിസവുമെല്ലാം പരിഗണിച്ച് ഫീസ് സര്‍ക്കാര്‍ കുറച്ചേക്കും. ഒരു ഐടി പാര്‍ക്കിനോ, അല്ലെങ്കില്‍ പാര്‍ക്കിന് അകത്തുള്ള കമ്പനികള്‍ക്കോ ബാര്‍ ലൈസന്‍സിന് അപേക്ഷിക്കാം. പ്രത്യേകിച്ചൊരു ക്ലബ് രൂപീകരിച്ച് അപേക്ഷിക്കേണ്ടതില്ല. ക്ലബുകള്‍ക്ക് നല്‍കാനായിരുന്നു എക്‌സൈസ് തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇതില്‍ മാറ്റം വരുത്തി. ഒരു കമ്പനിയുടെ ഉത്തരവാദിത്വപ്പെട്ട വ്യക്തിയുടെ പേരില്‍ ബാര്‍ ലൈസന്‍സെടുക്കാം. പക്ഷെ ബാര്‍ ഹോട്ടല്‍ നടത്തി പരിയമില്ലാത്തിനാല്‍ നടത്തിപ്പിനുള്ള ചുമതലയുള്ള ഈ രംഗത്ത് പ്രാവീണ്യമുള്ള വ്യക്തിക്കോ, സ്ഥാപനത്തിനോ നല്‍കാം. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്കാണ് ബാര്‍ അനുവദിക്കുന്നത്. ഏതു സ്റ്റാര്‍ പദവി ഉള്ള ഹോട്ടലുകാര്‍ക്കാണ് നടത്തിപ്പ് ചുമതല നല്‍കേണ്ടതെന്ന് കരട് വിജ്ഞാപനത്തില്‍ പറയുന്നില്ല. ഐടി പാര്‍ക്കുകളിലെ ബാറില്‍ മദ്യപിക്കാന്‍ അനുവാദം ടെക്കികള്‍ക്കും അവരുടെ അതിഥികള്‍ക്കുമാത്രമാകും. ബാറിനായി സൗകര്യ പ്രദമായ സ്ഥലം കണ്ടെത്തുകയും വേണം. ഒരു പാര്‍ക്കിനുള്ളില്‍ ഒന്നിലധികം ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ ദൂരപരിധിയും ബാധമാകില്ല. എക്‌സൈസ് കമ്മീഷണറുടെ കരട് വിജ്ഞാപനം നിയമവകുപ്പിന്റെ പരിശോധിക്കു ശേഷം സബ്ജജറ്റ് കമ്മിറ്റിക്ക് അയക്കും. സബ്ജറ്റ് കമ്മിറ്റിയിലാകും നടത്തിപ്പ് ചുമതലയുള്ളപ്പെടുള്ള കാര്യത്തില്‍ തീരുമാനമുണ്ടാകും. ഐടി വകുപ്പ് തയ്യാറാക്കിയ ശുപാര്‍ശും എക്‌സൈസ് കമ്മീറുടെ ശുപാര്‍ശകളും ചേര്‍ത്താണ് കരട് വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....