കാസര്‍ഗോഡ്: കാട്ടുപന്നിയെ വേട്ടയാടാന്‍ സ്ഥാപിച്ച തോക്കുകെണിയില്‍നിന്നു വെടിയേറ്റു ചികിത്സയിലായിരുന്ന സിപിഐ നേതാവ് മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം.മാധവന്‍ നമ്പ്യാരാ(65)ണു മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിലെ തോട്ടത്തില്‍ ചക്ക പറിക്കാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. കാട്ടുപന്നിയെ ലക്ഷ്യമാക്കി മറ്റൊരാള്‍ സ്ഥാപിച്ചിരുന്ന തോക്കുകെണിയില്‍ നിന്നാണു വെടിയേറ്റത്. തോക്കിന്റെ കാഞ്ചിയില്‍ ചരടില്‍ തട്ടിയാല്‍ വെടിയുതിരുന്ന രീതിയിലാണ് കെണി ഒരുക്കിയത്. ചക്ക പറിക്കുന്നതിനിടെ കാല്‍ കെണിയില്‍ തട്ടിയപ്പോള്‍ വെടിയേറ്റെന്നാണ് പ്രാഥമിക വിവരം. വെടിയേറ്റ വിവരം മാധവന്‍ തന്നെ ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ചു. തുടര്‍ന്നു സമീപവാസികള്‍ ഓടിയെത്തി കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീടു നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്കു മാറ്റുകയായിരുന്നു. ഇന്നലെ രാവിലെയാണു മരിച്ചത്. കാല്‍മുട്ടില്‍ തോക്കിലെ പെല്ലറ്റ് കുടുങ്ങിയിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബേക്കല്‍ പൊലീസ് കേസെടുത്തു.സംഭവസ്ഥലത്ത് തോക്കുകെണി സ്ഥാപിച്ചിട്ടുണ്ടെന്ന് ഒരാള്‍ മാധവനെ ഒരാഴ്ച മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ഇതു നീക്കണമെന്നും ആവര്‍ത്തിക്കരുതെന്നും മാധവന്‍ ഇയാളെ അറിയിച്ചിരുന്നു. പരുക്കേറ്റ് ആശുപത്രിയിലായിരിക്കെ പൊലീസിനു മാധവന്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം, കരിച്ചേരി ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ കെ.നിര്‍മല, മക്കള്‍ കെ.നിത്യ, കെ.നിതിന്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....