മാധവ വാര്യര്‍ മുന്‍മന്ത്രി കെ.ടി.ജലീലിന്റെ ബെനാമിയാണെന്ന നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുംബൈയിലെ ഫ്‌ലൈ ജാക്ക് ലൊജിസ്റ്റിക്‌സ് കമ്പനി. കെ.ടി ജലീലുമായോ സംസ്ഥാന സര്‍ക്കാരുമായോ യാതൊരു ഇടപാടുകളും നടത്തിയിട്ടില്ലെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സ്വപ്നയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. സ്ഥാപകരില്‍ ഒരാളായ മാധവ വാര്യര്‍ 2014ല്‍ ചുമതലകള്‍ ഒഴിഞ്ഞുവെന്നും ഫ്‌ലൈ ജാക്കിന്റെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കമ്പനി ഡയറക്ടര്‍ ജെ. ശ്യാം സുന്ദറാണ് വിശദീകരണ കുറിപ്പ് ഇറക്കിയത്. ഫ്‌ലൈ ജാക്ക് ലൊജിസ്റ്റിക്‌സ് കമ്പനി ഉടമയായ മാധവ വാര്യര്‍ ജലീലിന്റെ ഇടപാടുകള്‍ക്ക് മുന്നില്‍ നിന്നിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. മുംബൈയിലെ ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി കെ.ടി.ജലീല്‍ 17 ടണ്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്നും കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെ.ടി.ജലീലിന്റെ ബെനാമിയാണെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സ്വപ്ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. അതേസമയം, മാധവ് വാര്യരുമായി തര്‍ക്കമില്ലെന്ന് എച്ച്ആര്‍ഡിഎസ് ചീഫ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോയ് മാത്യു അറിയിച്ചു. മാധവ് വാര്യരുടെ കമ്പനിക്കാണ് അട്ടപ്പാടിയിലെ വീട് നിര്‍മാണ കരാര്‍ നല്‍കിയത്. 192 വീടുകള്‍ നിര്‍മിച്ചതില്‍ ചിലത് പൂര്‍ത്തിയായിട്ടില്ല. ഇതാണ് പണം നല്‍കാത്തതിന് കാരണം. ഇനി രണ്ടര കോടി രൂപയാണ് നല്‍കാനുള്ളത്. പണി പൂര്‍ത്തിയായാലുടന്‍ പണം നല്‍കും. വീട് പണി പൂര്‍ത്തിയാക്കാത്തതിന് മാധവ് വാര്യരുടെ കമ്പനിക്ക് നോട്ടിസ് നല്‍കിയിരുന്നു. മാധവ് വാര്യര്‍ക്ക് നല്‍കിയ ചെക്ക് മടങ്ങിയത് സാങ്കേതികത്വം മാത്രമെന്നും ജോയ് മാത്യു പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....