നമ്പര്‍ പ്‌ളേറ്റ് ഇളക്കിമാറ്റി ആഢംബര ബൈക്കുകളില്‍ കറങ്ങുന്ന കുട്ടിക്കൂട്ടത്തെ ഇന്നലെ പൊലീസ് പൊക്കി. സംഭവം തിരക്കിയപ്പോഴല്ലേ രസം. ബൈക്കുകള്‍ ഇവരുടേതല്ല, എല്ലാം മോഷണ മുതലുകള്‍!. മോഷ്ടിച്ച വാഹനങ്ങളിലെത്തിയ കുട്ടിക്കുറ്റവാളികള്‍ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തെ കോവളം കെ.എസ് റോഡില്‍ ഇന്നലെയാണ് സംഭവം. നമ്പര്‍ പ്‌ളേറ്റ് ഇളക്കിമാറ്റിയ ആഢംബര ബൈക്കുകളിലെത്തിയ ഇവരോട് പൊലീസ് രേഖകള്‍ ആവശ്യപ്പെട്ടു. വാഹനത്തിന്റെ രേഖകളൊന്നും കൈയിലില്ലെന്നായിരുന്നു ഈ കുട്ടിക്കൂട്ടത്തിന്റെ മറുപടി. ഇതോടെ സംശയം തോന്നിയ പൊലീസ് വാഹനങ്ങള്‍ ആരുടെ പേരിലാണെന്ന് ചോദിച്ചു. അതിന് ഇവര്‍ക്ക് കൃത്യമായ മറുപടിയില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബൈക്കുകള്‍ തക്കലയില്‍ നിന്നും മാര്‍ത്താണ്ഡത്തു നിന്നും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്. റോഡിന് സമീപം പാര്‍ക്ക് ചെയ്യുന്ന ബൈക്കുകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് കോവളം എസ്.എച്ച്.ഒ പ്രൈജു പറഞ്ഞു. എസ്.എച്ച്.ഒയുടെ നിര്‍ദ്ദേശപ്രകാരം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച ബൈക്കുകള്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....