മലപ്പുറം ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകള്‍ തൂക്കം കുറച്ച് മറിച്ച് വില്‍പന നടത്തുന്ന സംഘംപിടിയില്‍. ചളിവെള്ളം ചൂടാക്കി പെര്‍ഷര്‍ കുറച്ച് മറ്റൊരു സിലിണ്ടറില്‍ മാറ്റി റീഫീല്‍ ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി. സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ പ്രതിക്കായ് പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരില്‍ ആളൊഴിഞ്ഞ പ്രദേശം കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. രണ്ട് പേരാണ് ഇവിടെ ജോലിക്കുള്ളത്. ഒഴിഞ്ഞ സ്ഥലത്തേക്ക് ഭാരത് ഗ്യാസ് വാഹനം സ്ഥിരമായി പോകുന്നത് ശ്രദ്ധയില്‍ പെട്ട വാര്‍ഡ് മെമ്പര്‍ മജീദും പ്രദേശത്തെ സിവില്‍ പോലീസ് ഓഫീസര്‍ ആയ മധുസൂധനനും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. ബംഗാള്‍ സ്വദേശികളായ സബോ സച്ചിന്‍,ഹര്‍ദന്‍ ബെഹ്റ എന്നിവരാണ് പിടിയിലായത്.ചളിവെള്ളം ചൂടാക്കി പെര്‍ഷര്‍കുറച്ച് മറ്റൊരു സിലിണ്ടറില്‍ മാറ്റി റീഫീല്‍ ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി. 20 ദിവസം മുമ്പാണ് കേന്ദ്രം ആരംഭിച്ചതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. അതെ സമയം തട്ടിപ്പിന് പിന്നിലെ നടത്തിപ്പുകാരനെ പിടികൂടാന്‍ പോലീസിനായിട്ടില്ല ചങ്ങരംകുളം മാന്തറ സ്വദേശി ബാബു എന്ന വ്യക്തിയാണ് ഉടമ എന്നാണ് പ്രാധമിക വിവരം.പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി അനുസരിച്ച് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.ഇയാളെ പിടികൂടിയാല്‍ മാത്രമെ സംഘത്തിന്റെ പ്രവര്‍ത്തന രീതിയും ,കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തവരികയുള്ളു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....