തൃശ്ശൂര്‍: സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവാഹ വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച കേസില്‍ ഒരാളെ തൃശ്ശൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി ഷിനോജാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ സ്ത്രീകള്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു ഫേസ്ബുക്കിലെ ഡിവോഴ്‌സ് മാട്രിമോണി ഗ്രൂപ്പുകളില്‍ അംഗങ്ങളായവരാണ് ഇരകളില്‍ അധികവും. പുനര്‍വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന യുവതികളെ ഷിനോജ് വിവാഹം കഴിക്കാമെന്ന് സമ്മതിപ്പിച്ചാണ് പീഡനം. തൃശ്ശൂര്‍ സ്വദേശിയുടെ പരാതിയിലാണ് ആദ്യ അറസ്റ്റ്. സംഭവം പൊലീസ് പറയുന്നത് ഇങ്ങനെ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഈ മാസം പതിമൂന്നിന് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തൃശ്ശൂരില്‍ എത്തിച്ചു. വിവാഹം ഗുരുവായൂരില്‍ ആയതിനാല്‍ തൃശ്ശൂര്‍ ടൗണില്‍ റൂമെടുത്താണ് പീഡനം. യുവതി കുളിക്കാന്‍ പോകുന്ന സമയം ഫോണിലുള്ള ഇയാളുടെ നമ്പര്‍ അടക്കം എല്ലാ വിവരങ്ങളും മായ്ചു കളഞ്ഞു. പിറ്റേന്ന് ബസ് സ്റ്റാന്‍ഡില്‍ യുവതിയുമായി എത്തിയെങ്കിലും ഷിനോജ് കടന്നുകളഞ്ഞു. കട്ടപ്പന സ്വദേശിയായ ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. ആദ്യ കേസില്‍ അറസ്റ്റ് ഉണ്ടായതിന് പിന്നാലെ നാല് യുവതികള്‍ കൂടി ഷിനോജിനെതിരെ പരാതിയുമായി രംഗത്തെത്തി. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ഷിനോജിനെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....