പേരക്കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരായ മൊഴി മാറ്റാന്‍ വിസമ്മതിച്ച 55 കാരനെ തല്ലിക്കൊന്നു. കര്‍ഷകനായ മധ്യവയസ്‌കനെ മക്കളുടെ മുന്നില്‍ വച്ച് പ്രതിയുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മിര്‍ഗഞ്ചിലാണ് സംഭവം. മക്കളുമൊത്ത് മരുന്നുവാങ്ങാന്‍ പോകുംവഴിയാണ് പ്രതിയുടെ കുടുംബാംഗങ്ങള്‍ ഇയാളെ തടഞ്ഞു നിര്‍ത്തിയത്. മഹേന്ദ്ര, രാഹുല്‍, രാംസ്വരൂപ്, ഭഗവാന്‍ ദാസ് എന്നിവര്‍ തോക്കുകള്‍ കൈവശം വച്ചിരുന്നു. മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം വിസമ്മതിച്ചതായി ഇരയുടെ മകന്‍ നല്‍കിയ പരാതി ഉദ്ധരിച്ച് പൊലീസ് സൂപ്രണ്ട് (റൂറല്‍) രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ നാല് പേരും അക്രമിക്കുകയായിരുന്നു. സഹായത്തിനായി മക്കള്‍ വീട്ടിലേക്ക് ഓടിയപ്പോള്‍ പ്രതികള്‍ കര്‍ഷകനെ വടികൊണ്ട് മര്‍ദ്ദിക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലുകയും ചെയ്തു. പിന്നീട് ഗ്രാമവാസികള്‍ ഇയാളുടെ മൃതദേഹം റോഡരികില്‍ കിടക്കുന്നത് കണ്ട് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് സൂരജ്പാല്‍ തന്റെ അനന്തരവളെ ബലാത്സംഗം ചെയ്തിരുന്നുവെന്നും അന്നുമുതല്‍ ജയിലിലായിരുന്നുവെന്നും മൂത്ത മകന്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....