പ്ലസ് വണ്‍ പ്രവേശനത്തില്‍ ആവശ്യമെങ്കില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സമൂഹമാധ്യമങ്ങളിലാകെ വൈറലായ ഒരു വിഡിയോ പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ഒരു കല്യാണവീടും അവിടുത്തെ വിളമ്പുകാരുമാണ് വിഡിയോയിലുള്ളത്. 'അത് പൊളിച്ചു' എന്ന തലക്കെട്ടോടെയാണ് മന്ത്രി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ വിഡിയോയിലുണ്ട്' എന്നാണ് കാഴ്ചക്കാരുടെ പ്രതികരണം. സമൂഹമാധ്യമങ്ങളില്‍ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ പള്ളിപ്രം എന്ന സ്ഥലത്തുള്ള വിവാഹ വേളയാണ് ഈ വിഡിയോ ദൃശ്യങ്ങളിലുളളതെന്ന് കമന്റുകളില്‍ പറയുന്നു. മന്ത്രി ഷെയര്‍ ചെയ്ത വിഡിയോയ്ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് പ്രതികരണമറിയിച്ചിട്ടുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....