News Beyond Headlines

22 Wednesday
April

ബാലഭാസ്‌കറിന്റെ മരണം: കേസ് തോല്‍ക്കുമെന്ന് സരിത മുന്നറിയിപ്പു നല്‍കിയെന്ന് പിതാവ് ഉണ്ണി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കുടുംബം നല്‍കിയ കേസ് തോല്‍ക്കുമെന്ന് സോളര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ ഫോണില്‍ വിളിച്ച് മുന്നറിയിപ്പു നല്‍കിയതായി ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി. സുപ്രീം കോടതിയിലെ വക്കീലുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ കൊടുക്കണമെന്നാണ് സരിത നിര്‍ദേശിച്ചതെന്ന് ഉണ്ണി മനോരമ ഓണ്‍ലൈനോട് പറഞ്ഞു. കേസ് തോല്‍ക്കുമെന്ന് എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചപ്പോള്‍ അത് അറിഞ്ഞു എന്നായിരുന്നു മറുപടി. മുന്‍പ് വിളിച്ചപ്പോള്‍ കേസിന്റെ നമ്പരും വക്കീലിന്റെ പേരും ചോദിച്ചിരുന്നു. സംസാരത്തിന്റെ രീതിവച്ചു നോക്കുമ്പോള്‍ സഹായ വാഗ്ദാനമാണെന്നാണു മനസിലായത്. കേസ് തുടങ്ങിയ സമയത്തും സരിത വിളിച്ചിരുന്നു. ദുരുദ്ദേശ്യം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അഭിഭാഷകരുടെ അഭിപ്രായപ്രകാരം ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ഉണ്ണി പറഞ്ഞു. അതേസമയം, നിയമസഹായം നല്‍കാനാണ് വിളിച്ചതെന്ന് സരിത മാധ്യമങ്ങളോടു പ്രതികരിച്ചു. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 30നാണു കേസില്‍ വിധി പറയുന്നത്. സരിത മൂന്നു ദിവസം മുന്‍പു വിളിച്ചു കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, ആലോചിക്കട്ടെ എന്ന മറുപടിയാണു നല്‍കിയതെന്ന് ഉണ്ണി പറഞ്ഞു. സരിത എന്നു പരിചയപ്പെടുത്തിയാണു വിളിച്ചത്. അവരെ നേരിട്ടു കണ്ടിട്ടില്ല, ടിവിയില്‍ കണ്ട പരിചയമേയുള്ളൂ. ശബ്ദം കേട്ടിട്ട് അവരുടേതാണെന്നാണ് തോന്നിയത്. ഇന്ന് സരിത വിളിച്ചപ്പോള്‍ ഭാര്യ ഫോണ്‍ കട്ടു ചെയ്തു. സിബിഐ പല കാര്യങ്ങളും അന്വേഷിച്ചില്ലെന്ന് ഉണ്ണി പറഞ്ഞു. സംശയങ്ങള്‍ ചോദിക്കുമ്പോള്‍ അവര്‍ ഉരുണ്ടു കളിക്കുകയാണ്. സ്വര്‍ണക്കടത്തിന്റെ കാര്യമോ വാഹനത്തെ ആരെങ്കിലും പിന്തുടര്‍ന്നോ തുടങ്ങിയ കാര്യങ്ങളൊന്നും വിശദമായി പരിശോധിച്ചില്ല. ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ 90 ഡിഗ്രി തിരിഞ്ഞാണ് മരത്തില്‍ ഇടിച്ചത്. ഡ്രൈവര്‍ ഉറങ്ങിയാലും അങ്ങനെ സംഭവിക്കില്ല. അതാണ് മനഃപൂര്‍വം ഉണ്ടാക്കിയ അപകടമാണെന്നു സംശയം തോന്നിയത്. ബാലഭാസ്‌കറിനു പാലക്കാടുള്ള കുടുംബവുമായുള്ള ബന്ധത്തെപ്പറ്റി സംശയം പറഞ്ഞെങ്കിലും സിബിഐ ഗൗരവത്തില്‍ എടുത്തില്ല. ബാലഭാസ്‌കര്‍ സ്വന്തമായി വച്ച വീട്ടിലായിരുന്നു 18 കൊല്ലമായി ഭാര്യയോടൊപ്പം താമസം. സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത് അവിടെ വന്നിട്ടുണ്ടോ എന്നറിയില്ല. അപകടത്തില്‍പ്പെടുമ്പോള്‍ ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ 1.28 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബറില്‍ ആ കേസ് വരുന്നുണ്ട്. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അയാളുടെ വാദം. ബാലഭാസ്‌കറിന്റെ ഭാര്യയുമായി സംസാരിക്കാറില്ല. ഇന്‍ഷുറന്‍സ് ക്ലെയിം തുക കിട്ടിയെങ്കിലും അതേക്കുറിച്ചും അവര്‍ സംസാരിച്ചില്ലെന്ന് ഉണ്ണി പറഞ്ഞു. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റു. കേസ് ആദ്യം അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്പി സംഭവത്തില്‍ ദുരൂഹതയില്ലെന്ന റിപ്പോര്‍ട്ടാണു നല്‍കിയത്. ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന പ്രകാശന്‍ തമ്പിയും സുഹൃത്ത് വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതോടെ കുടുംബത്തിന്റെ സംശയം വര്‍ധിച്ചു. തിരുമല സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാറും (45), കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും (42) 25 കിലോ സ്വര്‍ണവുമായി 2018ല്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മാനേജര്‍ക്കും സുഹൃത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന വിവരം പുറത്തുവരുന്നത്. കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ബാലഭാസ്‌കറിന്റെ സ്വത്തുക്കള്‍ ചിലര്‍ തട്ടിയെടുത്തതായി ആരോപണവും വന്നതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച്. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സിബിഐ അന്വേഷണം നടത്തിയത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....