തളിപ്പറമ്പ്: പൂവ്വത്ത് താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പയ്യന്നൂര്‍ സൗത്ത് മമ്പലത്തെ തെക്കെവീട്ടില്‍ ഹൗസില്‍ ടി.കൃതീഷി(39)നെ പൊലീസ് അറസ്റ്റ്‌ചെയ്തു. ഇയാള്‍ക്ക് ഭാര്യയും ഒരുകുട്ടിയുമുണ്ട്. മാനന്തവാടിയില്‍ അടച്ചിട്ട ഒരുവീട്ടിലാണ് ആലക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. മേയ് 25-നാണ് കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും പോലീസും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പരീക്ഷയ്ക്കെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്നിറങ്ങിയത്. അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്. നിര്‍മാണത്തൊഴിലാളിയായ പ്രതി നേരത്തേ പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് ജോലിചെയ്തിരുന്നു. ഈ അടുപ്പമുപയോഗിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതായാണ് പരാതി. കാണാതായ ദിവസം കോയമ്പത്തൂരിലേക്കാണ് പ്രതി പെണ്‍കുട്ടിയെയും കൂട്ടി പോയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങിയാണ് മാനന്തവാടിയിലെത്തിയത്. അവിടെ വാടക വീട്ടിലായിരുന്നു താമസം. പ്രതി പുറത്തേക്കിറങ്ങമ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടും. ഫോണ്‍ കൊടുത്തിരുന്നില്ല. പോലീസുകാര്‍ ഏറെ തിരഞ്ഞാണ് കൃതീഷ് താമസിക്കുന്ന വീട് കണ്ടെത്തിയത്. ഡിവൈ.എസ്.പി. എം.പി.വിനോദിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ എ.വി.ദിനേശന്‍, എസ്.ഐ. പി.സി.സഞ്ജയകുമാര്‍, അഡീഷണല്‍ എസ്.ഐ.മാരായ ദിലീപ്, ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....