News Beyond Headlines

22 Wednesday
April

പോലീസിനുനേരെ തോക്കുചൂണ്ടി രക്ഷപ്പെടാന്‍ ശ്രമം; ജെറ്റ് സന്തോഷിനെ വീട് വളഞ്ഞ് പിടികൂടി

തിരുവനന്തപുരം: പിടികൂടാന്‍ ശ്രമിക്കുമ്പോഴൊക്കെയും പോലീസിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി രക്ഷപ്പെടുന്ന പിടികിട്ടാപ്പുള്ളി പള്ളിത്തുറ തിരുഹൃദയ ലെയ്‌നിലെ പുതുവല്‍ പുത്തന്‍വീട്ടില്‍ സന്തോഷിനെ (ജെറ്റ് സന്തോഷ്-45) പോലീസ് കുടുക്കിയത് ആഴ്ചകളോളം പിന്തുടര്‍ന്നുള്ള നിരീക്ഷണങ്ങള്‍ക്കൊടുവില്‍.ചെമ്പഴന്തി കീരിക്കുഴി ഇന്ദിരാജിനഗറിലെ വി.കെ.എസ്. നിലയത്തില്‍ റിട്ട. എ.എസ്.ഐ. കൃഷ്ണന്‍കുട്ടിയെ 1998-ല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന കേസില്‍ പ്രതിയായ സന്തോഷ് കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. ഇടയ്ക്കിടയ്ക്ക് തുമ്പ പള്ളിത്തുറയിലെ വീട്ടിലെത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ സന്തോഷിനെ ഷാഡോ പോലീസ് പിന്തുടര്‍ന്നിരുന്നു. പല ദിവസങ്ങളില്‍ ഇയാളെ കുടുക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞിരുന്നില്ല. ഒളിവിലായിരുന്ന സന്തോഷ് വീട്ടിലുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം വ്യാഴാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം മുപ്പതോളം വരുന്ന പോലീസ് ഇയാളുടെ വീട് വളഞ്ഞു. ഇത് മനസ്സിലാക്കിയ സന്തോഷ് വീടിന്റെ മൂന്നാം നിലയില്‍ നിന്ന് തെങ്ങുവഴി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടികൂടുമെന്ന് ഉറപ്പായതോടെ പോലീസുകാര്‍ക്ക് നേരെ തോക്കു ചൂണ്ടുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു. കൊല്ലപ്പെട്ട റിട്ട എ.എസ്.ഐ. കൃഷ്ണന്‍കുട്ടി കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നപ്പോള്‍ ക്രിമിനല്‍ കേസുകളില്‍പ്പെട്ട സന്തോഷിനെയും കൂട്ടാളികളെയും പിടികൂടിയിരുന്നു. അതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്നാണ് കേസ്. അറസ്റ്റിലായ സന്തോഷ് ജാമ്യത്തിലിറങ്ങി മുങ്ങി. പിന്നീട് കോടതി സന്തോഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തുമ്പ പോലീസ് 2017-ലും 2020-ലും ഇതേ രീതിയില്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ തോക്കുചൂണ്ടി രക്ഷപ്പെട്ടിരുന്നു. പോലീസ് ഗുണ്ടാ പട്ടികയില്‍പ്പെട്ട ഇയാള്‍ അട്ടക്കുളങ്ങര സബ്ജയിലിനു മുന്നില്‍ ബോംബേറില്‍ കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ എല്‍.ടി.ടി.ഇ. കബീറിന്റെ സംഘാംഗമായിരുന്നു അറസ്റ്റിലായ സന്തോഷിനെ കോടതി റിമാന്‍ഡ് ചെയ്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....