News Beyond Headlines

22 Wednesday
April

ഈന്തപ്പഴം, ഖുര്‍ആന്‍, ഭക്ഷ്യക്കിറ്റ്, ബിരിയാണി ചെമ്പ്; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് കെ ടി ജലീല്‍

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് കെ ടി ജലീല്‍ എംഎല്‍എ. മുഖ്യമന്ത്രിയെന്ന ജനനായകനെ അമ്പെയ്ത് വീഴ്ത്താന്‍ ആവനാഴിയിലെ അവസാന അസ്ത്രവും യുഡിഎഫും ബിജെപിയും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. ആരോപണങ്ങളിലും അന്വേഷണങ്ങളിലും കേന്ദ്ര ഏജന്‍സികളടക്കം എന്താണ് കണ്ടെത്തിയതെന്നും ജലീല്‍ ചോദിച്ചു. കെ ടി ജലീല്‍ പറഞ്ഞത്; കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ഫുള്‍ ടൈം ഭരണത്തിന് ശേഷം വീണ്ടും അധികാരത്തിലെത്തുന്ന ഒരേയൊരു സര്‍ക്കാര്‍ പിണറായി സര്‍ക്കാരാണ്. ഒരേയൊരു മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ നായകനെ യുഡിഎഫും ബിജെപിയും ഭയപ്പെടുന്നു. ആ ജനനായകനെ അമ്പെയ്ത് വീഴ്ത്താന്‍ ആവനാഴിയിലെ അവസാന അസ്ത്രവും അവര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. അല്ലെങ്കില്‍ മൂന്നാം തവണയും അവര്‍ക്ക് അപ്പുറത്ത് തന്നെ ഇരിക്കേണ്ടി വരുമെന്നാണ് അവരുടെ ഭയം. അതൊഴിവാക്കാന്‍ വേണ്ടിയാണ് യുഡിഎഫും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് ഒരു മഹാസഖ്യമുണ്ടാക്കിയത്. അവരാണ് കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരായി അണിനിരന്നത്. എന്നിട്ടോ, തോറ്റുതുന്നം പാടി. തുടര്‍ച്ചയായ പരാജയങ്ങളുടെ, നിരാശയുടെ ഫലമായാണ് കള്ളക്കഥകളുടെ നയാഗ്രാ വെള്ളച്ചാട്ടമാണ് യുഡിഎഫ് ഒഴുക്കുന്നത്. റംസാന്‍ കാലത്ത് യുഎഇ കോണ്‍സുലേറ്റ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ അത് സ്വര്‍ണകിറ്റാണോ എന്ന് ബിജെപി നേതാവ് സുരേന്ദ്രന്‍ പറഞ്ഞു. ഇത് യുഡിഎഫ് ഏറ്റുപിടിച്ചു. എനിക്കെതിരെ ബെന്നി ബെഹന്നാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പിന്നെ, ഈന്തപ്പഴത്തിന്റെ പേരിലും സ്വര്‍ണക്കടത്ത് ആരോപിച്ചു. അതും ആവിയായി പോയി. പിന്നീട് ഖുര്‍ആന്റെ പേരില്‍ സ്വര്‍ണക്കടത്ത് ആരോപിച്ചു. എന്നിട്ടതെല്ലാം ആവിയായി പോയി. അവയുടെ പേരില്‍ യുഡിഎഫും ബിജെപിയും കേരളത്തെ കലാപഭൂമിയാക്കി. വലതുപക്ഷമാധ്യമങ്ങളും ഇതിന് കൂട്ടുനിന്നു. ഡോളര്‍ കടത്തിന്റെ കഥകളും പൊളിഞ്ഞു. ഈ കേസുകളിലൊക്കെ അമിത താത്പര്യം കാണിച്ച കെഎം ഷാജിയും വി ടി ബല്‍റാമുമൊക്കെ ഇപ്പോള്‍ എവിടെയാണ്? സഭയിലെത്തിയോ? അവസാനം ബിരിയാണി ചെമ്പും സ്വര്‍ണക്കടത്തും ആരോപിച്ചു. അതുംനിങ്ങള്‍ക്ക് ഇന്നത്തോടെ അവസാനിപ്പിക്കേണ്ടിവരും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എന്തായി? കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നല്ലേ,. കുടത്തില്‍ തപ്പിയിട്ട് എന്തുകിട്ടി? ഒരു ചുക്കും ചുണ്ണാമ്പും കിട്ടിയില്ല. മൂന്ന് അന്വേഷണ ഏജന്‍സികള്‍ എന്നെ ചോദ്യം ചെയ്തു. എന്തെങ്കിലും കണ്ടെത്തിയോ .. കെ ടി ജലീല്‍ ചോദിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....