തിരുവനന്തപുരം: പാലക്കാട്ടെ യുവചിന്തന്‍ ശിബിരം ക്യാമ്പിനിടെയുണ്ടായ പീഡനവിവാദത്തില്‍ പുകഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. ജൂലായ് ആദ്യവാരം നടന്ന ചിന്തന്‍ ശിബിരത്തിനിടെ നേതാക്കളോട് മോശമായി പെരുമാറിയെന്നു കാണിച്ച് സംസ്ഥാന നിര്‍വാഹകസമിതി അംഗം വിവേക് എച്ച്. നായരെ (ശംഭു പാല്‍ക്കുളങ്ങര) പുറത്താക്കിയതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. എന്നാല്‍, വനിതാ പ്രതിനിധിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് വിവേകിനെ പുറത്താക്കിയതെന്നതരത്തില്‍ മാധ്യമവാര്‍ത്തകള്‍ പ്രചരിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി. നേതാവിന്റെ അസാന്മാര്‍ഗിക നടപടിയെ യൂത്ത് കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്ന രാഷ്ട്രീയ ആരോപണമുയര്‍ത്തി ഇടതുപക്ഷവും രംഗത്തെത്തി. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം യൂത്ത് കോണ്‍ഗ്രസിനോട് വിശദീകരണം തേടി. വനിതാ നേതാവ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് നല്‍കിയെന്നരീതിയിലുള്ള കത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതികരിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ബന്ധിതരായി. പീഡനപരാതി ചെറിയരീതിയില്‍ മാത്രമേ ചര്‍ച്ചയായുള്ളൂവെന്നും വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കെ.പി.സി.സി. പ്രസിഡന്റ് സുധാകരന്‍ പറഞ്ഞു. പീഡനം നടന്നുവെന്ന പരാതിയുണ്ടെങ്കില്‍ പോലീസില്‍ പരാതിനല്‍കുമെന്നും സംഘടനയ്ക്കകത്ത് ഒതുക്കില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. വിവാദം കൂടുതല്‍ ചര്‍ച്ചയായതോടെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് നേരിട്ട് വിശദീകരണവുമായി രംഗത്തെത്തേണ്ടിവന്നു. പീഡനപരാതിയുണ്ടായിട്ടില്ലെന്ന് ഷാഫി പറമ്പില്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചു. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണത്തിനെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഡി.വൈ.എഫ്.ഐ. നേതൃത്വവും രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ പീഡനശ്രമമുണ്ടായെന്ന വാര്‍ത്ത ശരിയെങ്കില്‍ ഗൗരവമുള്ളതാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരാതി കൊടുക്കാതിരിക്കാനുള്ള ഇടപെടല്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയിട്ടുണ്ടാകുമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടറി വി.കെ. സനോജും പ്രസിഡന്റ് വി. വസീഫും പത്രസമ്മേളനത്തില്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് വനിതാ നേതാവ് അയച്ചതായി പറയപ്പെടുന്ന കത്താണ് ഇപ്പോള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പരാതി വ്യാജമെന്ന് ആരോപണവിധേയന്‍ തിരുവനന്തപുരം: തനിക്കുനേരെ ഉയര്‍ന്ന പീഡനപരാതി വ്യാജമെന്ന് ആരോപണവിധേയനായ വിവേക് നായര്‍. പരാതിക്കുപിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരാണ്. മറ്റൊരു നേതാവിനോട് മോശമായി പെരുമാറിയതിനാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നും വിവേക് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....