ഒരിടവേളയ്ക്ക് ശേഷം വീണ്ടും 'ഉപ്പും മുളകും' ഫ്ളവേഴ്സ് പ്രേക്ഷരുടെ സ്വീകരണമുറികളിലേക്ക് വീണ്ടുമെത്തിയപ്പോള്‍ തിരിച്ചുവരവിലെ ഏറ്റവും പ്രധാന ആകര്‍ഷണം പാറുക്കുട്ടി തന്നെയാണ്. പാറുക്കുട്ടിയുടെ കുസൃതികള്‍ കാണാനാണ് പ്രേക്ഷകര്‍ കാത്തിരുന്നതെങ്കില്‍ അന്നത്തെ കുഞ്ഞുവാവയല്ല ഇന്നത്തെ പാറുക്കുട്ടി. അന്നത്തെ കുഞ്ഞന്‍ തലമുടിയുമായി നിന്ന പാറു ഇന്ന് മുടി നീട്ടി ഉയരം കൂടി മലയാളികളുടെ 'കുഞ്ഞു മോളായി' മാറിക്കഴിഞ്ഞു. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് പാറുക്കുട്ടി ഉപ്പും മുളകും പരിപാടിയിലെ ആദ്യ എപിസോഡില്‍ അഭിനയിക്കുന്നത്. ആ പ്രായത്തില്‍ എല്ലാവരോടും വേഗത്തില്‍ ഇണങ്ങുമായിരുന്നു പാറുക്കുട്ടി. ഇപ്പോഴിതാ പാറുക്കുട്ടിയുടെ ആദ്യ ശമ്പളം എത്രയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫ്ളവേഴ്സ് ഒരു കോടിയിലാണ് പാറുവിന് ആദ്യമായി ലഭിച്ച പ്രതിഫലം 2000 രൂപയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. നടി മിയ ജോര്‍ജ് അതിഥിയായെത്തിയ എപ്പിസോഡിലാണ് ഇതേക്കുറിച്ച് സംസാരിച്ചത്. ഇത്ര ചെറിയ പ്രായത്തില്‍ അഭിനയിച്ചുതുടങ്ങിയ പാറുക്കുട്ടിയുടേത് ഒരു റെക്കോര്‍ഡ് തന്നെയായിരിക്കും എന്ന് മിയ ജോര്‍ജ് പറഞ്ഞു. കരുനാഗപ്പള്ളി പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റേയും ഗംഗാലക്ഷ്മിയുടേയും രണ്ടാമത്തെ കുഞ്ഞാണ് അമേയ എന്ന പാറുക്കുട്ടി. ചക്കിയെന്നായിരുന്നു വീട്ടില്‍ പാറുക്കുട്ടിയുടെ വിളിപ്പേര്. സീരിയലിലെ കഥാപാത്രങ്ങളും അതിന് പിന്നാലെ ആരാധകരും പാറുക്കുട്ടിയെന്ന് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ചക്കിയെന്ന പേര് മാറി പാറുക്കുട്ടി ആയെന്ന് അമ്മ ഗംഗലക്ഷ്മി പറയുന്നു. 2015 ഡിസംബര്‍ 12നാണ് ഉപ്പും മുളകും പ്രമോ ആദ്യമായി ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. അന്ന് മുതല്‍ ഇന്ന് വരെ പരമ്പര ജനങ്ങളെ നിരാശരാക്കിയില്ല. സാധാരണ മലയാളി വീടുകളിലെ കഥ പറയുമ്പോഴും പുതുമയാര്‍ന്ന അവതരണ ശൈലികൊണ്ടും, സ്പോട്ട് കോമഡികള്‍ കൊണ്ടും പരമ്പര മറ്റ് ഹാസ്യ സീരിയലുകളില്‍ നിന്ന് വേറിട്ട് നിന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....