മുതിര്‍ന്ന സി.പി.എം നേതാവും അദ്ധ്യാപകനുമായിരുന്ന കൊല്ലം മയ്യനാട് സുമതി ഭവനില്‍ ഡി. ബാലചന്ദ്രന്‍ (90) അന്തരിച്ചു. കൊല്ലം എന്‍.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലം സി.പി.എം ഏരിയാ കമ്മിറ്റി അംഗവും മയ്യനാട് പഞ്ചായത്തിന്റെയും മയ്യനാട് റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെയും പ്രസിഡന്റുമായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് സമീപകാലത്ത് പാര്‍ട്ടിയിലെ പ്രധാന ചുമതലകളില്‍ നിന്ന് ഒഴിവായിരുന്നു. കേരള പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ സ്ഥാപകനേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയുടെ സ്ഥാപക സെക്രട്ടറിയാണ്. മികച്ച സഹകാരിക്കുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മയ്യനാട് ഹൈസ്‌കൂള്‍ അദ്ധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ദീര്‍ഘകാലം ഇതേ സ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതു വരെ സി.പി.ഐ.എം വേദികളില്‍ സജീവമായിരുന്നു. മയ്യനാട് ഹൈസ്‌കൂള്‍ അദ്ധ്യാപികയായിരുന്ന പി. ലീലാവതിയാണ് ഭാര്യ. മക്കള്‍: കേരളകൗമുദി മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ബി.സി. ജോജോ, ചലച്ചിത്ര നിര്‍മ്മാതാവ് ബി.സി. ജോഷി. മരുമക്കള്‍: ഡോ. ടി.കെ സുഷമ (വര്‍ക്കല എസ്.എന്‍ കോളേജ് ഹിന്ദി വിഭാഗം റിട്ട. അസോസിയേറ്റ് പ്രൊഫസര്‍), എസ്. ബിന്ദു (മയ്യനാട് എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപിക).
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....