News Beyond Headlines

28 Sunday
December

5 വര്‍ഷം: മെട്രോയില്‍ യാത്രക്കാര്‍ 6 കോടി; ലക്ഷ്യം പ്രതിദിനം ഒരു ലക്ഷം യാത്രക്കാര്‍

കൊച്ചി: അഞ്ചുവര്‍ഷത്തിനിടെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ആറു കോടിയിലേറെപ്പേര്‍. കോവിഡും ലോക്ഡൗണുമെല്ലാം മറികടന്നാണ് മെട്രോയുടെ ഈ 'കോടി' നേട്ടം. മെട്രോയുടെ യാത്രാ സര്‍വീസ് തുടങ്ങിയ 2017 ജൂണ്‍ 19 മുതലുള്ള കണക്കുകളാണിത്. 6,01,03,828 ആണ് മെട്രോയിലെ ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം. ഈ വര്‍ഷം മേയില്‍ മെട്രോയിലെ യാത്രക്കാര്‍ പ്രതിദിനം ശരാശരി 73,000 വരെയെത്തി. ജൂണില്‍ ഇത് 62,000 ആയിരുന്നു. ഇപ്പോള്‍ ദിവസം ശരാശരി 65,000 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്. 2021 ഡിസംബര്‍ 21-നാണ് യാത്രക്കാരുടെ എണ്ണം അഞ്ചുകോടി കടന്നത്. എസ്.എന്‍. ജങ്ഷന്‍, വടക്കേക്കോട്ട സ്റ്റേഷനുകളിലേക്കു കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ മെട്രോയില്‍ ദിവസവും യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് കെ.എം.ആര്‍.എല്ലിന്റെ പ്രതീക്ഷ. യാത്രക്കാര്‍ക്കായി ഒട്ടേറെ ഇളവുകള്‍ യാത്രക്കാര്‍ക്കായി ഒട്ടേറെ ഇളവുകള്‍ കെ.എം.ആര്‍.എല്‍. നല്‍കുന്നുണ്ട്. 75 വയസ്സിന് മുകളിലുള്ളവര്‍ക്കും എന്‍.സി.സി., സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, പോലീസ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും 50 ശതമാനം ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ യാത്ര സൗജന്യമാണ്. ഈ വ്യക്തിയുടെ കൂടെ യാത്ര ചെയ്യുന്നയാള്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കിയാല്‍ മതി. രാവിലെ ആറുമുതല്‍ എട്ടുവരെയും രാത്രി എട്ടു മുതല്‍ 11 വരെയും യാത്രക്കാര്‍ക്കായി 50 ശതമാനം ഇളവും നിലവിലുണ്ട്. വിദ്യാര്‍ഥികള്‍ക്കായി 80 രൂപയുടെ ഡേ പാസ് പദ്ധതിയും ഒരുക്കിയിട്ടുണ്ട്. പ്രതിവാര, പ്രതിമാസ പാസുകളും കൊച്ചി മെട്രോ പുറത്തിറക്കിയിട്ടുണ്ട്. പ്രതിവാര പാസിന് 700 രൂപയും പ്രതിമാസ പാസിന് 2500 രൂപയുമാണ്. ഒരാഴ്ച ഏത് സ്റ്റേഷനില്‍നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമെന്നതാണ് പ്രതിവാര യാത്രാ പാസിന്റെ പ്രത്യേകത. പ്രതിമാസ ട്രിപ്പ് പാസില്‍ 30 ദിവസം പരിധിയില്ലാതെ യാത്ര ചെയ്യാനാകും. എസ്.എന്‍. ജങ്ഷന്‍ മുതല്‍ ഗതാഗത നിയന്ത്രണം മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ എസ്.എന്‍. ജങ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെ ഗതാഗത നിയന്ത്രണമുണ്ടാകും. മില്‍മ ആര്‍.ഒ.ബി. സര്‍വീസ് റോഡിലേക്ക് എത്തുന്ന എം.കെ.കെ. നായര്‍ റോഡ് ശനിയാഴ്ച മുതല്‍ അടച്ചിടും. എസ്.എന്‍ ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നവര്‍ മാര്‍ക്കറ്റ് റോഡ്, ഹില്‍പ്പാലസ് റോഡ്, പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളിലൂടെ പോകണം. എം.കെ.കെ. റോഡിനും പള്ളിപ്പറമ്പുകാവിന് സമീപവും താമസിക്കുന്നവര്‍ എസ്.എന്‍. ജങ്ഷന്‍-ഇരുമ്പനം ഭാഗത്തേക്ക് പോകുന്നതിന് പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡ്, മാര്‍ക്കറ്റ് റോഡ്, ഹില്‍പാലസ് റോഡ് എന്നിവ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....