2021 ജുലൈ 21ന് വലിയ പെരുന്നാള്‍ ദിവസം പുലര്‍ച്ചെ വഴിക്കടവില്‍ ഒരപകടമുണ്ടായി. എഴുപതു വയസുള്ള പാലാട് മൂച്ചിക്കല്‍ മുഹമ്മദ് കുട്ടി വണ്ടിയിടിച്ച് മരിച്ചു. വണ്ടി നിര്‍ത്താതെ പോയി. നിലമ്പൂര്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു അസൈനാരുടെ പിതാവായിരുന്നു മുഹമ്മദ് കുട്ടി. പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം തേടിയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണം സിനിമാക്കഥയെ വെല്ലുന്നതാണ്. സംഭവം നടന്ന് 363-ാം ദിവസമാണ് പ്രതികള്‍ പൊലീസിന്റെ വലയിലാകുന്നതും. സിസിടിവി ക്യാമറയില്‍ അപകടം വരുത്തിയ ബൈക്കുണ്ടോ? ഏതെങ്കിലും സിസിടിവി ക്യാമറയില്‍ അപകടം വരുത്തിയ ബൈക്കുണ്ടോ?. അഞ്ഞൂറിലേറെ ക്യാമറ ദൃശ്യങ്ങള്‍ നോക്കി. ബൈക്കിന്റെ ദൃശ്യമുണ്ട്. പക്ഷേ, നമ്പര്‍ വ്യക്തമല്ല. തെരുവു വിളക്കുകളുള്ള ജംക്?ഷനില്‍ പോലും ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല. കാരണം, നമ്പര്‍ കാണാതിരിക്കാന്‍ ബൈക്കിന്റെ ലൈറ്റുകള്‍ അവര്‍ ഓഫാക്കിയിരുന്നു. ക്യാമറ ദൃശ്യങ്ങള്‍ നോക്കി വണ്ടിയും പ്രതിയെയും പിടിക്കാമെന്ന ചിന്ത അവിടെ വഴിമുട്ടി. പക്ഷേ, ഒരുകാര്യം ഉറപ്പിച്ചു. അപകടം വരുത്തിയ ബൈക്ക് ന്യൂജന്‍ ആണ്. പരുക്കിന് ചികില്‍സ തേടിയോ? സംഭവസ്ഥലത്ത് നിന്ന് 'ഡബ്ല്യു' എന്നെഴുതിയ തൊപ്പി, മഴ നനയാതിരിക്കാനുള്ള ഒരു നീല പ്ലാസ്റ്റിക് കവര്‍, ഒരു ജോഡി ചെരിപ്പ്, ഹെല്‍മറ്റിന്റെ പൊട്ടിയ ഗ്ലാസ് എന്നിവ ലഭിച്ചിരുന്നു. ബൈക്ക് യാത്രക്കാര്‍ക്ക് പരുക്ക് പറ്റിയിരിക്കാം. അവര്‍ എവിടെയെങ്കിലും ചികില്‍സ തേടിയിട്ടുണ്ടോ എന്നായി അന്വേഷണം. മലപ്പുറത്തും അയല്‍ജില്ലകളിലും വ്യാപക അന്വേഷണം നടത്തി. എവിടെയും ആ ദിവസം യുവാക്കള്‍ ബൈക്കപകടത്തില്‍ ചികില്‍സ തേടിയിട്ടില്ല. പൊലീസിന്റെ ആ വഴിയും അടഞ്ഞു. ന്യൂജന്‍ ബൈക്കുടമകള്‍ ആരൊക്കെ? അപകടം നടന്ന മേഖലയിലെ ന്യൂജന്‍ ബൈക്കുകള്‍ ഓടിക്കുന്നവരുടെ പട്ടിക തയാറാക്കലായിരുന്നു അടുത്തത്. മൂവായിരത്തിലേറെ ബൈക്കുകള്‍. ഇത് ഓടിക്കുന്നവരെ കുറിച്ചായി അന്വേഷണം. അപകടം നടന്നതായി ഇവരില്‍ നിന്ന് വിവരമൊന്നും ലഭിച്ചില്ല. ഇനി, എന്ത് ചെയ്യും?. പൊലീസ് അന്വേഷണം തുടര്‍ന്നു. ടവര്‍ ടംപ് കോളുകള്‍ നോക്കി സംഭവ ദിവസം പുലര്‍ച്ചെ ആ പരിധിയിലെ മൊബൈല്‍ ടവറിനു കീഴില്‍ വന്നുപോയ നമ്പറുകള്‍ ഏത്?. എണ്ണൂറിലേറെ നമ്പറുകള്‍ പൊലീസിന് ലഭിച്ചു. അതെല്ലാം, വെരിഫൈ ചെയ്യുന്നതിനിടെ നിര്‍ണായകമായ ഒരാശയം പൊലീസ് ഉദ്യോഗസ്ഥരുടെ മനസില്‍ വന്നു. ഇന്‍ഷുറന്‍സ് പുതുക്കിയവര്‍? മറ്റു വഴികളെല്ലാം അടഞ്ഞതോടെ സംഭവ ദിവസം ഇന്‍ഷൂറന്‍സ് പുതുക്കിയവരുടെ പട്ടിക സ്വരൂപിച്ചു. അപകടം നടന്ന സമയം കഴിഞ്ഞ് നിമിഷം നേരങ്ങള്‍ക്കകം ബൈക്കിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയിരിക്കുന്നു. KL 07 BU 9813 ബൈക്കിന്റേതായിരുന്നു ആ ഇന്‍ഷുറന്‍സ്. ബൈക്ക് ഉടമയെ തേടി പൊലീസ് കണ്ടുപിടിച്ചു. ചോദ്യംചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചു. ബൈക്ക് ഓടിച്ചിരുന്നത് കാരപ്പുറം സ്വദേശി കുണ്ടംകുളം മുഹമ്മദ് സലിം. സഹയാത്രികന്‍ കോച്ചേരിയില്‍ അഖില്‍. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇരുവരും കുറ്റസമ്മതം നടത്തി. ബൈക്കിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞിരുന്നു. അപകടത്തിന് ദൃക്‌സാക്ഷികളുമില്ല. അതുകൊണ്ട് വേഗം ഓടിച്ചു പോയി. അഖിലിന് നേരിയ പരുക്കു പറ്റിയിരുന്നു. എവിടെയും ചികില്‍സ തേടിയില്ല. പിടിയിലായാല്‍ ബൈക്കിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതുകൊണ്ട് വന്‍തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്ന സംശയത്തിലാണ് പ്രതികള്‍ പിടികൊടുക്കാതെ രക്ഷപ്പെട്ടത്. ചികില്‍സ കിട്ടിയില്ല ബൈക്ക് ഇടിച്ചു വീണ മുഹമ്മദ് കുട്ടിയ്ക്കു ഉചിത സമയത്തു ചികില്‍സ കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷെ ജീവന്‍ രക്ഷിക്കാമായിരുന്നു. വഴിയില്‍ മദ്യപിച്ച് കിടക്കുന്ന ആളാണെന്ന് വഴിയാത്രക്കാരും കരുതി. ആംബുലന്‍സ് ഡ്രൈവര്‍ വിശദമായി നോക്കിയപ്പോഴാണ് അപകടമാണെന്ന് തിരിച്ചറിഞ്ഞതും ആശുപത്രിയില്‍ എത്തിച്ചതും. അന്വേഷണ സംഘം മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് നേരിട്ടാണ് അന്വേഷണ പുരോഗതി വിലയിരുത്തിയത്. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. അബ്രഹാം, മലപ്പുറം ഡിവൈഎസ്പി. അബ്ദുള്‍ ബഷീര്‍ പി, വഴിക്കടവ് സിഐ ബഷീര്‍.പി എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി. പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ് കുട്ടപ്പന്‍, സുനിത എം.പി, റിയാസ് ചീനി, ഇ.ജി. പ്രദീപ്, എസ്. പ്രശാന്ത് കുമാര്‍, വിനോദ്, ബിനോബ്, ജാബിര്‍, ബഷീര്‍ എന്നിവരാണ് ദിവസങ്ങളോളം പ്രയത്‌നിച്ച് കേസ് തെളിയിച്ചത്. പ്രതികള്‍ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തത്. അപകടം നടന്നയുടനെ വിവരം അറിയിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. മരണം സംഭവിച്ചാല്‍ പോലും നരഹത്യയ്ക്ക് പകരം മനപ്പൂര്‍വമല്ലാത്ത നരഹത്യയായി കുറ്റം ചുരുങ്ങുകയും ചെയ്യുമായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....