കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷ വിവാദത്തില്‍ പൊലീസ് അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക് നീളും. തിരുവനന്തപുരത്തെ സ്റ്റാര്‍ സെക്യൂരിറ്റീസിനെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും സ്റ്റാര്‍ സെക്യൂരിറ്റിസും തമ്മിലുള്ള കരാര്‍ എങ്ങനെ വിവിധ ഉപകരാറുകളായി എന്ന് പൊലീസ് പരിശോധിക്കും. സ്റ്റാര്‍ സെക്യൂരിറ്റിസ് ഏറ്റെടുത്ത കരാര്‍ കരുനാഗപ്പള്ളിയിലെ വിമുക്ത ഭടന്‍ വഴി മഞ്ഞപ്പാറ സ്വദേശിയായ ജോബിയിലേക്ക് എത്തുകയായിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം പ്രതികളായി അറസ്റ്റ് ചെയ്ത ഏഴുപേര്‍ക്കും കോടതി ജാമ്യമനുവദിച്ചിരുന്നു. ഇത് അന്വേഷണത്തില്‍ തിരിച്ചടി ആവില്ല എന്നാണ് പൊലീസ് പറയുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണസംഘവും ഉടന്‍ കൊല്ലത്തെത്തും. കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ചത്. തുടര്‍ന്ന് വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നു വിദ്യാര്‍ത്ഥിനികള്‍. തുടര്‍ന്ന് നിരവധി പേരാണ് നടപടിക്കെതിരെ രംഗത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....