കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതി കേസില്‍ സിഎസ്ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും.ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഇ ഡിയുടെ നടപടി. കേസിലെ മറ്റു പ്രതികളായ കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിനേയും സെക്രട്ടറി ടി.പി പ്രവീണിനെയും വരും ദിവസങ്ങളില്‍ ഇ.ഡി ചോദ്യം ചെയ്യും. മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങിയതും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസിലാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. സഭാ ആസ്ഥാനത്തടക്കം ഇ ഡി നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തത്.10 മണിക്കൂറോളം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. കേസില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി തെളിയിക്കുന്ന രേഖകള്‍ ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം. കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം , സെക്രട്ടറി ടി.പി പ്രവീണ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസില്‍ മൂന്നാം പ്രതിയായ ടി പി പ്രവീണ്‍ വിദേശത്ത് കടന്നതായും സൂചനയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....