News Beyond Headlines

30 Friday
September

പരിശീലനത്തിന്റെ മറവില്‍ വിദ്യാര്‍ഥിനികളെ സ്പര്‍ശിക്കല്‍; അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ ബോധപൂര്‍വം പതിവായി സ്പര്‍ശിക്കുന്ന കായിക അധ്യാപകന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ നഗരത്തിലെ സുഗുണപുരം ഈസ്റ്റ് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കായിക അധ്യാപകന്‍ വാല്‍പാറ സ്വദേശി പ്രഭാകരനാണു പിടിയിലായത്. അധ്യാപകന്റെ ക്രൂരത കുട്ടികള്‍ വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ ഉപരോധിച്ചതോടെയാണ് അധ്യാപകനു വിലങ്ങുവീണത്. ഒരാഴ്ച മുന്‍പാണു വാല്‍പാറ സ്വദേശി പ്രഭാകരന്‍ സുഗുണപുരം സ്‌കൂള്‍ കായിക അധ്യാപകനായി ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം മുതല്‍ ഇയാള്‍ പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാന്‍ കഴിയാതായതോടെ കുട്ടികള്‍ പ്രധാന അധ്യാപികയെ വിവരമറിയിച്ചു. നടപടിയെടുക്കുന്നതിനു പകരം കുട്ടികളെ ആശ്വസിപ്പിച്ച് അയയ്ക്കുകയാണ് അധ്യാപിക ചെയ്തത്. ഇതോടെ കുട്ടികള്‍ വീട്ടില്‍ വിവരമറിയിച്ചു. ഇന്നലെ രാവിലെ മാതാപിതാക്കള്‍ സ്‌കൂളിലെത്തി ബഹളം വച്ചു. തുടര്‍ന്ന് ഉപരോധ സമരമായി. കോയമ്പത്തൂര്‍ ഡപ്യൂട്ടി കമ്മിഷണര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ പിരിഞ്ഞുപോയില്ല. കായിക അധ്യാപകനെതിരെയും പ്രധാന അധ്യാപികയ്‌ക്കെതിരെയും നടപടിയെടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നു സമരക്കാര്‍ നിലപാട് എടുത്തു. തുടര്‍ന്ന് ആര്‍ഡിഒ സ്ഥലത്തെത്തി. പ്രശ്‌നം കലക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും ഉറപ്പുനല്‍കി. പിന്നാലെ പ്രഭാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. ഇതോടെയാണു മാതാപിതാക്കള്‍ ഉപരോധം അവസാനിപ്പിച്ചത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൻ്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കുന്നു: ഗുരുതര സ്വഭാവമുള്ള കേസുകൾ നിലനിൽക്കും

തിരുവനന്തപുരം: കൊവിഡ് കാലത്ത് എടുത്ത പൊലീസ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. സാമൂഹിക അകലം പാലിക്കാതിരുന്നതിനും കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനുമായി  more...

നഷ്ടപരിഹാരത്തിന് ഉത്തരവിടാമെന്ന് ഹൈക്കോടതി; ‘തുക കെട്ടിവച്ച ശേഷമേ ജാമ്യം നൽകാവൂ’

കൊച്ചി∙ ഹർത്താലിലും ബന്ദിലും ജനങ്ങൾക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച്. പോപുലർ ഫ്രണ്ട് ഇന്ത്യ മിന്നൽ ഹർത്താലിനിടെയുണ്ടായ  more...

അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിന് അവകാശം; സുപ്രധാന സുപ്രീം കോടതി വിധി

ന്യൂഡൽഹി∙ അവിവാഹിതർക്കും ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നും ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും സുപ്രീം കോടതിയുടെ നിർണായക വിധി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്‌ അധ്യക്ഷനായ  more...

കാസർകോട്‌ പയസ്വിനിപ്പുഴയിൽ രണ്ട്‌ കൂട്ടുകാർ മുങ്ങിമരിച്ചു

പൊയിനാച്ചി (കാസർകോട്): പയസ്വിനിപ്പുഴയിലെ ബാവിക്കര റഗുലേറ്ററിന് സമീപം കുളിക്കാനിറങ്ങിയ നാലംഗസംഘത്തിലെ കൂട്ടുകാരായ രണ്ടുപേർ മുങ്ങിമരിച്ചു. രണ്ടുപേർ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട്‌  more...

‘വേർപിരിഞ്ഞ ഭർത്താവിന് ചായയും പലഹാരവും നൽകി അതിഥിയായി പരിഗണിക്കണം’; വിധി റദ്ദാക്കി ഹൈക്കോടതി

ചെന്നൈ : വേർപിരിഞ്ഞ ഭർത്താവ് കുട്ടിയെ കാണാനെത്തുമ്പോൾ അതിഥിയായി കണക്കാക്കണമെന്നും ചായയും പലഹാരവും നൽകണമെന്നുമുള്ള കോടതിവിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കി.  more...

HK Special


റോഡ് പരിശോധിക്കാൻ ഐഎഎസ് ഉദ്യോ​ഗസ്ഥരും,എല്ലാ മാസവും റിപ്പോർട്ട് നൽകണം-മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : 45 ദിവസത്തിൽ ഒരിക്കൽ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി .....

ജനശതാബ്ദി മോഡലിൽ കെഎസ്ആർടിസി, രണ്ടിടത്ത് മാത്രം സ്റ്റോപ്പ്; കണ്ടക്ടർ ഇല്ല

തിരുവനന്തപുരം ∙ തലസ്ഥാനത്തുനിന്ന് എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ .....

‘മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച വ്യക്തി’;ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി .....

എ.കെ.ജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ .....

സർക്കാർ ജോലിയിലും ഒരുമിച്ച്;പഠനത്തിലും ജീവിതത്തിലും വേർപിരിയാത്ത ഇരട്ടകൾക്കിത് ഇരട്ടിമധുരം

ശാസ്താംകോട്ട:കുടുംബജീവിതത്തിലും പഠനത്തിലും വേർപിരിയാത്ത ഇരട്ടകൾക്ക് ഇരട്ടിമധുരമായി ഒരേദിവസം സർക്കാർ ജോലിയും. പോരുവഴി നടുവിലേമുറി .....