കൊല്ലം കൊട്ടാരക്കരയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പതിനെട്ടുകാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലം സ്വദേശി വിഷ്ണുലാലാണ് മരിച്ചത്. കൊട്ടാരക്കര വല്ലത്ത് റബര്‍ തോട്ടത്തിനോട് ചേര്‍ന്നുളള പാറമടയിലെ കുളത്തിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടത്. ദിവസങ്ങള്‍ക്കു മുന്‍പാണ് വിഷ്ണുലാല്‍ വീടു വിട്ടിറങ്ങിയത്. വിഷ്ണുലാലിനെതിരെ ഇവരുടെ ബന്ധുവായ സ്ത്രീ ഒരാഴ്ച മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലെ മരുന്നും മറ്റും കാണുന്നില്ലെന്നായിരുന്നു പരാതി. ഇതിന്റെ പേരില്‍ വിഷ്ണുവിന്റെ അച്ഛനില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ബന്ധുക്കള്‍ തമ്മിലുളള വിരോധത്തിന്റെ പേരിലുളള പരാതിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. തെറ്റായ പരാതിയുടെ പേരില്‍ അച്ഛനെ പൊലീസ് ചോദ്യംചെയ്തത് വിഷ്ണുലാലിന് മനോവിഷമമുണ്ടാക്കി. മൊബൈല്‍ ഫോണും പണവുമൊക്കെ വീട്ടില്‍ വച്ചിട്ടാണ് വിഷ്ണു വീട് വിട്ടിറങ്ങിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന് മനസിലാക്കി പൊലീസില്‍ അറിയിക്കുകയായിരുന്നു. അച്ഛന് മകനും മാത്രമായിരുന്നു വീട്ടില്‍ താമസം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....