News Beyond Headlines

21 Tuesday
April

സ്‌കൂള്‍ കുട്ടികളില്‍ വിട്ടുമാറാതെ വൈറല്‍ പനി; എച്ച്.വണ്‍ എന്‍.വണ്‍ കേസുകളും കുറവല്ല

സ്‌കൂള്‍ തുറന്നശേഷം കുട്ടികളില്‍ വിട്ടൊഴിയാതെ വൈറല്‍ പനി. തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ എന്നിവയും ഒപ്പമുണ്ട്. കോവിഡിനു പുറമേ എച്ച്.വണ്‍ എന്‍.വണ്‍ കേസുകളും നിലവിലുണ്ട്. രോഗം ഭേദമായി സ്‌കൂളില്‍ പോയിത്തുടങ്ങുമ്പോഴേക്കും വീണ്ടും പിടികൂടുകയാണ് അടുത്തത്. ആശുപത്രികളിലും ശിശുരോഗവിദഗ്ധരുടെ അടുത്തും പനി ബാധിച്ച കുട്ടികളെയും കൊണ്ടുവരുന്നവരുടെ തിരക്കാണ്. കഴിഞ്ഞ രണ്ടു വര്‍ഷം കുട്ടികള്‍ക്ക് പനിയും ജലദോഷവും ചുമയും കുറവായിരുന്നു. വീട്ടിലിരിപ്പ് കഴിഞ്ഞ് സ്‌കൂളിലെത്തിയപ്പോഴേക്കും സ്ഥിതി മാറി. മിക്ക കുട്ടികളും രോഗത്തിന്റെ അവശതയിലാണ്. പനി മാറിയാലും ഒരു മാസം വരെ വിട്ടുമാറാത്ത ചുമ വലയ്ക്കും. 'സ്‌കൂള്‍ തുറക്കുമ്പോള്‍ മഴയും തണുപ്പും വൈറല്‍ രോഗങ്ങളും പതിവാണ്. രണ്ടു കൊല്ലമായി സ്‌കൂള്‍ ഇല്ലാത്തതിനാല്‍ ഇത്തരം രോഗങ്ങള്‍ വന്ന് സ്വാഭാവിക പ്രതിരോധശേഷി ആര്‍ജിക്കാനുള്ള സാഹചര്യം ഉണ്ടായില്ല. അതാണ് വൈറല്‍ പനി പടരാന്‍ കാരണം. ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല-' ശിശുരോഗ വിദഗ്ധര്‍ പറയുന്നു. വിട്ടുമാറാതെ ചുമ സ്‌കൂളില്‍ പോയിത്തുടങ്ങിയതു മുതല്‍ ഇടയ്ക്കിടെ പനി വരും. അന്ന് തുടങ്ങിയ ചുമ ഇതുവരെ വിട്ടുമാറിയിട്ടില്ല. സ്‌കൂളിലെ മറ്റു കുട്ടികളുടെ അവസ്ഥയും ഇതുതന്നെയാണ്. -കെ.എ. നിഷാദ് (രക്ഷിതാവ്, കാക്കശ്ശേരി വീട്, ചേര്‍പ്പ്) വേണ്ടത് ശ്രദ്ധ നല്ല പനിയും ചുമയും ഉള്ളപ്പോള്‍ സ്‌കൂളില്‍ പോകുന്നത് ഒഴിവാക്കണം. പനി വരുമെന്ന് ഭയന്ന് സ്‌കൂളില്‍ വിടാതിരിക്കയുമരുത്. മാസ്‌ക് നിര്‍ബന്ധമാക്കണം. സ്‌കൂളുകള്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കരുത്. കോവിഡ് പഴയ സ്ഥിതിയില്‍ത്തന്നെയാണെന്ന ഓര്‍മ വേണം. കോവിഡ് മാത്രമല്ല, മറ്റ് രോഗങ്ങള്‍ തടയാനും ഇത് സഹായകമാണ്. രണ്ടു മാസത്തിനുശേഷം തണുപ്പ് മാറുന്നതോടെ വൈറല്‍ പനി കുറയാനാണ് സാധ്യത. -ടി.എം. ആനന്ദകേശവന്‍ (പ്രൊഫസര്‍, ശിശുരോഗവിഭാഗം, മെഡിക്കല്‍ കോളേജ് ആശുപത്രി) പ്രതിരോധശേഷിയിലും മാറ്റം ജീവിതശൈലിയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ടി.വി.യിലും മൊബൈലിലും മുഴുകിയിരുന്ന കുട്ടികള്‍ ക്ലാസില്‍ എത്തിയശേഷം പല തരത്തിലുള്ള വൈറല്‍ രോഗങ്ങളെ അഭിമുഖീകരിക്കുകയാണ്. പ്രതിരോധശേഷിയിലും വ്യത്യാസം വന്നിട്ടുണ്ട്. വൈറല്‍ പനി ഉള്ളപ്പോള്‍ പ്രതിരോധശേഷി കുറയുന്നതിനാല്‍ മറ്റ് രോഗങ്ങളും വരാന്‍ സാധ്യതയുണ്ട്. വന്ന രോഗം തുടര്‍ന്നും വരാം. മാരകമായ അവസ്ഥ ഇല്ല. വ്യായാമം, പോഷകാഹാരം തുടങ്ങിയവ ശ്രദ്ധിക്കണം. ഡോ. പവന്‍ മധുസൂദനന്‍ (ശിശുരോഗവിദഗ്ധന്‍, ജില്ലാ ജനറല്‍ ആശുപത്രി)

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....