പാരിപ്പള്ളി:മദ്യപിച്ച് കടയില്‍ വന്നിരിക്കുന്നത് വിലക്കിയതിന്റെ വിരോധത്തില്‍ യുവതിയെ ആക്രമിച്ചു മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കല്ലുവാതുക്കല്‍ വട്ടക്കുഴിക്കല്‍ ജോസ് വില്ലയില്‍ ജോസ് (38) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. യുവതി നടത്തുന്ന ഹോട്ടലില്‍ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നതിനാല്‍ പ്രതിയെ കടയുടമയായ യുവതിയുടെ ഭര്‍ത്താവ് വിലക്കിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് കടയില്‍ അതിക്രമിച്ചുകയറി ആക്രമിച്ചത്. തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രം വലിച്ചുകീറി മാനഹാനിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതെന്നാണ് പരാതി. ഒളിവില്‍പ്പോയ പ്രതിക്കെതിരേ യുവതി നല്‍കിയ പരാതിയില്‍ പാരിപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോസ് പിടിയിലായത്. പാരിപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ എ.അല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുരേഷ്‌കുമാര്‍. രാമചന്ദ്രന്‍, സി.പി.ഒ. ശ്രീകുമാര്‍, ഷാജി, സജി, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....