News Beyond Headlines

21 Tuesday
April

കടം വാങ്ങിയത് തിരികെനല്‍കിയില്ല; അരലക്ഷം വിലവരുന്ന ആഡംബരപൂച്ചകളെ എയര്‍ഗണ്‍ ചൂണ്ടി തട്ടിയെടുത്തു

കോവളം: മയക്കുമരുന്നുമായി കോവളത്തെ സ്വകാര്യ ഹോട്ടലില്‍നിന്ന് അറസ്റ്റുചെയ്ത മൂന്നു പ്രതികളിലൊരാളായ ജിന്‍സണ്‍ ജോസ് ആഡംബരപ്പൂച്ചകളെ മോഷ്ടിച്ചകേസിലും പ്രതി. ഇയാളെ അന്വേഷിച്ച് തൊടുപുഴ മുട്ടം പോലീസ് കോവളത്ത് എത്തി. ജിന്‍സണ്‍, സുഹൃത്തുക്കളായ ഓള്‍സെയിന്റ്സ് സ്വദേശി അനസ്, പൂന്തുറ മാണിക്യവിളാകം സ്വദേശി നിസാം എന്നിവരെ കഴിഞ്ഞ ദിവസം കോവളം പോലീസ് അറസ്റ്റുചെയ്തിരുന്നു. ജിന്‍സണ്‍ തൊടുപുഴ മ്റാലായിലെ വീട്ടില്‍ കയറി സുഹൃത്തായ അജ്മലിന്റെ ഭാര്യ ഫാത്തിമയെ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി അവിടെയുണ്ടായിരുന്ന 50,000 രൂപ വിലമതിക്കുന്ന ആഡംബര പൂച്ചകളെ തട്ടിയെടുത്താണ് കോവളത്ത് എത്തിയത്. മുട്ടം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കോവളത്തെ ഹോട്ടലിലും പോലീസ് സ്റ്റേഷനിലുമെത്തി അന്വേഷണം നടത്തി. ഹോട്ടലിലെ മുറിയില്‍ നിന്നും പൂച്ചകളിലൊരെണ്ണത്തെ പോലീസ് കണ്ടെത്തി. യുവാക്കള്‍ ഹോട്ടലില്‍ രണ്ട് പൂച്ചകളുമായെത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം. മറ്റൊന്നിനെ കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. ജിന്‍സന്റെ പക്കല്‍ നിന്നും അജ്മല്‍ കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു വീട്ടിലെത്തി ഇയാള്‍ ആഡംബര പൂച്ചകളെ തട്ടിക്കൊണ്ടുപോയത്. അജ്മല്‍ തൊടുപുഴ മുട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനും പൂച്ചകളെ കടത്തിക്കൊണ്ടുപോയതിനും മുട്ടം പോലീസ് കേസെടുത്തിരുന്നു. മോഷണക്കുറ്റം ചുമത്തിയ ജിന്‍സനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് മുട്ടം എസ്.എച്ച്.ഒ. പ്രിന്‍സ് ജോസഫ് അറിയിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....