തൃശൂര്‍: പേരാമംഗലം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വരുന്ന ഓരോരുത്തരും ശ്രദ്ധിക്കുന്ന വാഹനമുണ്ട്. ആഡംബര വാഹനമായ ഹമ്മര്‍. തൃശൂരില്‍ ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ വാഹനം. അമേരിക്കന്‍ പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്ന വാഹനം. പിന്നീട്, അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തു. മഞ്ഞിലും മഴയത്തും മലമുകളിലൂടെ എങ്ങനെ വേണേലും ഓടിക്കാം. സുരക്ഷിതമാണ് വാഹനം. ഏതെങ്കിലും വാഹനം ഇതില്‍ വന്നിടിച്ചാലും യാത്രക്കാര്‍ക്ക് ഒന്നും സംഭവിക്കില്ല. അത്രയ്ക്കും പവര്‍ഫുള്‍ വാഹനം. കേരളത്തില്‍ തന്നെ അപൂര്‍വം ചിലര്‍ക്കു മാത്രമേ ഈ വാഹനമുള്ളൂ. അതിലൊന്ന് നിഷാമിനായിരുന്നു. ആഡംബര പാര്‍പ്പിട സമുച്ചയത്തിലെ സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊന്നതോടെയാണ് നിഷാം പിടിയിലായത്. അന്നുതന്നെ വണ്ടിയും പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട്, ഇത്രയും കാലം വാഹനം പേരാമംഗലം സ്റ്റേഷന്‍ വളപ്പില്‍ തന്നെ മഴയും വെയിലും കൊണ്ട് കിടക്കുന്നു. കൊലക്കേസുകളില്‍ പ്രതികള്‍ ഉപയോഗിച്ച വാഹനത്തിന്റെ ആര്‍സി റജിസ്‌ട്രേഷന്‍ റദ്ദാക്കാനും വണ്ടി പൊളിക്കാനുമാണ് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി എഡിജിപി. എസ്.ശ്രീജിത് ചുമതലയേറ്റ ശേഷമാണ് ഇത്തരമൊരു ആലോചന വന്നത്. കൊലക്കേസുകളില്‍ ഉള്‍പ്പെട്ട ഇത്തരം വാഹനങ്ങളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ആര്‍സി റദ്ദാക്കി വണ്ടി പൊളിക്കാന്‍ ഇപ്പോഴത്തെ നിയമപ്രകാരം സാധിക്കില്ല. നിയമനിര്‍മാണം വേണ്ടി വരും. അതിനുള്ള ശ്രമങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....