News Beyond Headlines

30 Friday
September

‘ഗൂഗിള്‍മാപ്പ് നോക്കി സ്‌കൂളിലേക്ക് പോകുകയായിരുന്നു, പെട്ടെന്നായിരുന്നു കാട്ടാനകള്‍ മുമ്പിലെത്തിയത്’

തെന്മല: ബൈക്കില്‍ യാത്രചെയ്ത അച്ഛനെയും മകളെയും കാട്ടാന ആക്രമിച്ചു. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കരുനാഗപ്പള്ളി ലാലാജി ജങ്ഷനില്‍ ചെന്നിരവിള പുത്തന്‍വീട്ടില്‍ നവാസ്(52), നെഹില(16) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ കോന്നി-അച്ചന്‍കോവില്‍ വനപാതയിലാണ് സംഭവം. ആനയുടെ അക്രമണത്തിനിന്ന് രക്ഷപ്പെട്ട നെഹില പറയുന്നത്: അച്ചന്‍കോവിലിലേക്കു സ്‌കൂള്‍ അഡ്മിഷന്‍ സംബന്ധമായ ആവശ്യത്തിന് അച്ഛനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു. ഗൂഗിള്‍ മാപ്പുനോക്കി കോന്നി- അച്ചന്‍കോവില്‍ റോഡിലൂടെയാണ് സഞ്ചരിച്ചത്. വനപാതയില്‍ അപ്രതീക്ഷിതമായി കാട്ടാനക്കൂട്ടത്തിന്റെ മുന്നിലകപ്പെടുകയായിരുന്നു. വളവ് തിരിഞ്ഞെത്തിയപ്പോള്‍ വനത്തില്‍നിന്ന് കാട്ടാനകള്‍ പെട്ടന്ന് റോഡിലേക്ക് എത്തി. ബൈക്ക് നിര്‍ത്തുമ്പോഴേക്കും ആന ബൈക്കില്‍ തട്ടിയിരുന്നു. അതോടെ വാപ്പ ബൈക്കിനടിയിലേക്ക് വീണു. താന്‍ ഓടി പിന്നിലേക്ക് മാറി. കാല്‍ ബൈക്കിനടിയില്‍ കുടുങ്ങിയതിനാല്‍ വാപ്പയ്ക്ക് ഓടാന്‍ കഴിഞ്ഞില്ല. പാഞ്ഞടുത്ത ആന ബൈക്ക് കുത്തിനിരക്കി. ബൈക്കിനടിയില്‍പെട്ട അച്ഛനെ ആക്രമിക്കുകയും ഹെല്‍മറ്റ് തട്ടിതെറിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങളുടെ മുന്നില്‍ അച്ചന്‍കോവിലിലേക്കു പോകുകയായിരുന്ന സിബിയുംകൂടി അലറിവിളിച്ച് കാട്ടാനകളെ അകറ്റാന്‍ ശ്രമിച്ചു. ആന സിബിക്ക് നേരെ തിരിഞ്ഞതും താന്‍ ബൈക്ക് നിരക്കിമാറ്റി വാപ്പയെ എഴുന്നേല്‍പ്പിച്ചു. ഇതിനിടയില്‍ മറ്റൊരാനയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പരിക്കേറ്റ വാപ്പയെ സിബിയുടെ ബൈക്കിന്റെ പിന്നിലിരുത്തി മൂന്നുകിലോമീറ്ററോളം കൊണ്ടുപോയശേഷം അച്ചന്‍കോവില്‍ സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അച്ഛനും മകളും രക്ഷപെട്ടത് ഭാഗ്യംകൊണ്ടാണന്ന് അപകടത്തിന് ദൃക്സാക്ഷിയായ സിബി പറയുന്നു. അച്ചന്‍കോവിലിന് 20 കി.മീ. മുമ്പാണ് സംഭവം. താന്‍ ബൈക്കില്‍ മുന്നില്‍പോയപ്പോള്‍ കാട്ടാന റോഡിലേക്ക് കയറുന്നതുകണ്ടു. പിന്നില്‍വന്ന അച്ഛനും മകള്‍ക്കും മുന്നറിയിപ്പ് നല്‍കിയപ്പോഴേക്കും ആന റോഡിലേക്ക് കയറി അവരുടെ ബൈക്ക് തടഞ്ഞുനിര്‍ത്തിയിരുന്നു. ഇതോടെ താന്‍ ബൈക്ക് നിര്‍ത്തുകയും അവരുടെ അടുത്തേക്ക് ഓടിയെത്തി, പെണ്‍കുട്ടിയോട് ഓടി രക്ഷപ്പെടാന്‍ പറഞ്ഞു. പെണ്‍കുട്ടിയും താനും അലറിവിളിച്ചതോടെ കാട്ടാന പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് അച്ചന്‍കോവില്‍ എസ്.എച്ച്.ഒ. ശ്രീകൃഷ്ണകുമാര്‍, സി.പി.ഒ. മഹേഷ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ ഉള്‍പ്പടെ സഹായത്താല്‍ നവാസിനെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു.അപകടത്തില്‍ നവാസിന്റെ കാലിന് പരിക്കുണ്ട്. നെഞ്ചിന്റെ ഭാഗത്ത് വേദനയുള്ളതിനാല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൻ്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കുന്നു: ഗുരുതര സ്വഭാവമുള്ള കേസുകൾ നിലനിൽക്കും

തിരുവനന്തപുരം: കൊവിഡ് കാലത്ത് എടുത്ത പൊലീസ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. സാമൂഹിക അകലം പാലിക്കാതിരുന്നതിനും കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനുമായി  more...

നഷ്ടപരിഹാരത്തിന് ഉത്തരവിടാമെന്ന് ഹൈക്കോടതി; ‘തുക കെട്ടിവച്ച ശേഷമേ ജാമ്യം നൽകാവൂ’

കൊച്ചി∙ ഹർത്താലിലും ബന്ദിലും ജനങ്ങൾക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച്. പോപുലർ ഫ്രണ്ട് ഇന്ത്യ മിന്നൽ ഹർത്താലിനിടെയുണ്ടായ  more...

അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിന് അവകാശം; സുപ്രധാന സുപ്രീം കോടതി വിധി

ന്യൂഡൽഹി∙ അവിവാഹിതർക്കും ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നും ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും സുപ്രീം കോടതിയുടെ നിർണായക വിധി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്‌ അധ്യക്ഷനായ  more...

കാസർകോട്‌ പയസ്വിനിപ്പുഴയിൽ രണ്ട്‌ കൂട്ടുകാർ മുങ്ങിമരിച്ചു

പൊയിനാച്ചി (കാസർകോട്): പയസ്വിനിപ്പുഴയിലെ ബാവിക്കര റഗുലേറ്ററിന് സമീപം കുളിക്കാനിറങ്ങിയ നാലംഗസംഘത്തിലെ കൂട്ടുകാരായ രണ്ടുപേർ മുങ്ങിമരിച്ചു. രണ്ടുപേർ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട്‌  more...

‘വേർപിരിഞ്ഞ ഭർത്താവിന് ചായയും പലഹാരവും നൽകി അതിഥിയായി പരിഗണിക്കണം’; വിധി റദ്ദാക്കി ഹൈക്കോടതി

ചെന്നൈ : വേർപിരിഞ്ഞ ഭർത്താവ് കുട്ടിയെ കാണാനെത്തുമ്പോൾ അതിഥിയായി കണക്കാക്കണമെന്നും ചായയും പലഹാരവും നൽകണമെന്നുമുള്ള കോടതിവിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കി.  more...

HK Special


റോഡ് പരിശോധിക്കാൻ ഐഎഎസ് ഉദ്യോ​ഗസ്ഥരും,എല്ലാ മാസവും റിപ്പോർട്ട് നൽകണം-മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : 45 ദിവസത്തിൽ ഒരിക്കൽ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി .....

ജനശതാബ്ദി മോഡലിൽ കെഎസ്ആർടിസി, രണ്ടിടത്ത് മാത്രം സ്റ്റോപ്പ്; കണ്ടക്ടർ ഇല്ല

തിരുവനന്തപുരം ∙ തലസ്ഥാനത്തുനിന്ന് എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ .....

‘മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച വ്യക്തി’;ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി .....

എ.കെ.ജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ .....

സർക്കാർ ജോലിയിലും ഒരുമിച്ച്;പഠനത്തിലും ജീവിതത്തിലും വേർപിരിയാത്ത ഇരട്ടകൾക്കിത് ഇരട്ടിമധുരം

ശാസ്താംകോട്ട:കുടുംബജീവിതത്തിലും പഠനത്തിലും വേർപിരിയാത്ത ഇരട്ടകൾക്ക് ഇരട്ടിമധുരമായി ഒരേദിവസം സർക്കാർ ജോലിയും. പോരുവഴി നടുവിലേമുറി .....