News Beyond Headlines

30 Friday
September

ഗുജറാത്ത് കലാപം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിര്‍ദ്ദേശം കേരളത്തില്‍ അതേപടി നടപ്പാക്കില്ല

ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കേരളം അതേപടി നടപ്പിലാക്കില്ല. മുഗള്‍ രാജവംശം, ഗുജറാത്ത് കലാപം തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കില്ല. ഇതുസംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി. റിപ്പോര്‍ട്ട് ഹയര്‍സെക്കന്‍ഡറി വകുപ്പിന് കൈമാറി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളുടെ ഉള്ളക്കത്തില്‍ കുറവ് വരുത്തിയത്. കേരളത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളിലാണ് എന്‍.സി.ആര്‍.ടിയുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള പാഠഭാഗങ്ങളുള്ളത്. പാഠഭാഗങ്ങളില്‍ പ്രധാനമായും ഗുജറാത്ത് കലാപം, മുഗള്‍ രാജവംശത്തെക്കുറിച്ചുള്ള കാര്യങ്ങള്‍, കര്‍ഷക സമരം തുടങ്ങിയവയാണ് എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടി. പഠനം നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. ഈ പാഠഭാഗങ്ങള്‍ ഒഴിവാക്കേണ്ടതില്ല എന്നാണ് പഠനത്തില്‍ പറയുന്നത്. ഗുജറാത്ത് കലാപം, മുഗള്‍ രാജവംശവിവരങ്ങള്‍ തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് എസ്.സി.ഇ.ആര്‍.ടി. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുക്കുക. ഏതൊക്കെ പാഠഭാഗങ്ങള്‍ പഠിപ്പിക്കണം, പഠിപ്പിക്കേണ്ടതില്ല എന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം എന്നാണ് എസ്.സി.ഇ.ആര്‍.ടി. വ്യക്തമാക്കുന്നത്. പാഠഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചാലും സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്നാണ് സംസ്ഥാനത്തിന്റെ വാദം. പഠനഭാരം കുറക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത് എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ ഈ ഭാഗങ്ങള്‍ നീക്കേണ്ടതില്ല എന്നാണ് ഇപ്പോള്‍ എസ്.സി.ഇ.ആര്‍.ടി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ഇന്ന് ചുമതലയേൽക്കും

രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി (സിഡിഎസ്) ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ (റിട്ട) ഇന്ന് ചുമതല ഏൽക്കും. ഹെലികോപ്റ്റർ  more...

മണിച്ചൻ്റെ മോചനം സുപ്രിം കോടതി ഇന്ന് പരിഗണിക്കും

മണിച്ചന്റെ മോചന വിഷയം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മണിച്ചന്റെ മോചന കാര്യത്തിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന  more...

വയനാട് കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരു മരണം

വയനാട് മീനങ്ങാടിയിൽ കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വരദൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ദേശീയപാതയിൽ ചില്ലിങ്ങ്  more...

ഹോട്ടൽ മുറിയിൽ മോഡൽ ആത്മഹത്യ ചെയ്ത നിലയിൽ

മുംബൈ അന്ധേരി ഏരിയയിലെ ഹോട്ടൽ മുറിയിൽ 30 കാരിയായ മോഡൽ ആത്മഹത്യ ചെയ്തു. ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  more...

കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പൊലീസ് അന്വേഷണം തുടരുന്നു

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ യുവനടിമാർക്കുണ്ടായ ലൈംഗികാതിക്രമത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. മാളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ്  more...

HK Special


ചീറിപ്പായാൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ; പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരത് .....

റോഡ് പരിശോധിക്കാൻ ഐഎഎസ് ഉദ്യോ​ഗസ്ഥരും,എല്ലാ മാസവും റിപ്പോർട്ട് നൽകണം-മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : 45 ദിവസത്തിൽ ഒരിക്കൽ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി .....

ജനശതാബ്ദി മോഡലിൽ കെഎസ്ആർടിസി, രണ്ടിടത്ത് മാത്രം സ്റ്റോപ്പ്; കണ്ടക്ടർ ഇല്ല

തിരുവനന്തപുരം ∙ തലസ്ഥാനത്തുനിന്ന് എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ .....

‘മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച വ്യക്തി’;ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി .....

എ.കെ.ജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ .....