കോഴിക്കോട് വാണിമേലില്‍ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. വീട്ടിനകത്തെ കക്കൂസിന്റെ ഫ്ലഷ് ടാങ്കില്‍ നിന്നാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്. വാണിമേല്‍ വെള്ളിയോട് സ്വദേശി ഹാഷിം കോയ തങ്ങളുടെ വീട്ടില്‍ നിന്ന് മോഷണം പോയ 28 പവന്‍ സ്വര്‍ണ്ണമാണ് അഞ്ചു ദിവസത്തിന് ശേഷം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ആഭരണങ്ങള്‍ കക്കൂസിലെ ഫ്ലഷില്‍ കണ്ടെത്തിയതായി വീട്ടുടമ പോലീസില്‍ വിവരം അറിയിച്ചത്. ഫ്ലഷില്‍ നിന്ന് വെള്ളം ലഭിക്കാത്തതിനാല്‍ തുറന്ന് പരിശോധിപ്പോഴാണ് ആഭരണങ്ങള്‍ കണ്ടെത്തിയതെന്നാണ് മൊഴി. വളയം പോലീസ് വീട്ടില്‍ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രിയാണ് വിവാഹ വീട്ടില്‍ നിന്ന് 28 പവന്‍ കാണാതായത്. മകളുടെ വിവാഹത്തിന് വീട്ടിലെ കിടപ്പ് മുറിയില്‍ സൂക്ഷിച്ച് വച്ച സ്വര്‍ണ്ണാഭരണങ്ങളാണ് തലേ ദിവസം നഷ്ടമായത്. ഫ്ലഷില്‍ അടക്കം പോലീസ് അന്ന് തന്നെ പരിശോധന നടത്തിയിരുന്നു. വീട്ടില്‍ കല്യാണത്തിന് അതിഥികളായി എത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പലരുടെയും വിരലടയാളവും പോലീസ് ശേഖരിച്ചിരുന്നു. അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിയപ്പോഴാണ് അഭരണങ്ങള്‍ കണ്ടെത്തിയതായി വീട്ടുകാര്‍ പോലീസിനെ അറിയിച്ചത്. തൊണ്ടി മുതല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ദുരൂഹതയുണ്ടെന്നും അന്വേഷണം തുടരുമെന്നും പോലീസ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...